CinemaGeneralLatest NewsMollywoodNEWS

ബീസ്റ്റും കെ.ജി.എഫും വന്നു, എന്നിട്ടും തോൽക്കാതെ രാധാമണി ഓട്ടം തുടരുന്നുവെന്ന് നവ്യ നായർ

സിനിമാ പ്രേക്ഷകർക്ക് ഇത് ആഘോഷക്കാലമാണ്. മാസ് സിനിമകളും ചെറിയ സിനിമകളും ഒരുപോലെ തിയേറ്ററുകളിൽ വിസ്മയം തീർക്കുകയാണ്. ആര്‍.ആര്‍.ആര്‍, ബീസ്റ്റ്, കെ.ജി.എഫ് 2 എന്നീ വമ്പൻ ചിത്രങ്ങൾക്കിടയിൽ മലയാളത്തിന്റെ ഒരു കൊച്ചു ചിത്രം കൂടി തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നുണ്ട്. വി.കെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന ചിത്രമാണ് അഞ്ചാം വാരവും തിയേറ്ററുകളിൽ ഓടുന്നത്.

Also Read:കെജിഎഫ് 2 മൂന്ന് മണിക്കൂർ പീഡനമെന്ന് സിനിമാനിരൂപകൻ; കെആർകെയെ അറസ്റ്റ് ചെയ്യണമെന്ന് ആരാധകർ

പല ബിഗ് ബജറ്റ് സിനിമകളും വന്നുപോയെങ്കിലും, പലതും തിയേറ്ററുകളിൽ ഓളമായി അലയടിക്കുമ്പോഴും നവ്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരുത്തീ വിജയകരമായി അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. നവ്യ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. വമ്പൻ ചിത്രങ്ങൾ വന്നിട്ടും അവർക്ക് മുന്നിൽ തോൽക്കാതെ, ഒരുത്തീ ഓട്ടം തുടരുകയാണെന്ന് നവ്യ പങ്കുവെച്ച വീഡിയോയിൽ സൂചിപ്പിക്കുന്നു. വീഡിയോയ്ക്ക് ഒപ്പം പ്രമുഖ മാധ്യമങ്ങള്‍ സിനിമയ്ക്ക് നല്‍കിയ റേറ്റിംഗും മലയാളത്തിലെ പ്രശസ്തരായ സംവിധായകര്‍ സിനിമയെ കുറിച്ച് പറഞ്ഞ മികച്ച അഭിപ്രായങ്ങളും ഫോട്ടോ രൂപത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോ പങ്കുവെച്ചുകൊണ്ട് എല്ലാവര്‍ക്കും നന്ദി അറിയിച്ചിരിക്കുകയാണ് നവ്യ.

നീണ്ട ഇടവേളയ്ക്കു ശേഷം നവ്യ നായർ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ‘ഒരുത്തീ’. വി കെ പ്രകാശിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച ചിത്രത്തിൽ വിനായകൻ, സൈജു കുറുപ്പ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button