BollywoodCinemaGeneralIndian CinemaLatest News

ഷാരൂഖ് ഖാനും രാജ്കുമാർ ഹിറാനിയും ഒന്നിക്കുന്നു: ‘ഡങ്കി’ അനൗൺസ് ചെയ്തു

‘ഡങ്കി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനും രാജ്കുമാർ ഹിറാനിയും ഒന്നിക്കുന്നു. ഷാരൂഖും രാജ്‌കുമാർ ഹിറാനിയും ഒന്നിച്ചുളള രസകരമായ വീഡിയോയിലൂടെയാണ് സിനിമയുടെ ടൈറ്റിൽ അനൗൺസ് ചെയ്തത്. തന്റെ ഹിറ്റ് ചിത്രങ്ങളുടെ പോസ്റ്ററുകളിലേക്ക് നോക്കി നിൽക്കുന്ന ഷാരൂഖിനടുത്തേക്ക് രാജ്‌കുമാർ ഹിറാനി വരുന്നു. തനിക്ക് യോജിക്കുന്ന സ്ക്രിപ്റ്റ് ഉണ്ടോ എന്ന് ഷാരൂഖ് ചോദിക്കുന്നു. തന്റെ പക്കൽ ഒരു സ്ക്രിപ്റ്റ് ഉണ്ടെന്നും അതിൽ തമാശയും റൊമാൻസുമെല്ലാം ഉണ്ടെന്നും ഹിറാനിയുടെ മറുപടി. തുടർന്ന് സിനിമയുടെ ടൈറ്റിലും അനൗൺസ് ചെയ്യുന്നതാണ് വീഡിയോ.

തപ്‌സി പന്നുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. റെഡ് ചില്ലിസ് എന്റർടെയ്ൻമെന്റിന്റെയും രാജ്‌കുമാർ ഫിലിംസിന്റെയും ബാനറിൽ ഗൗരി ഖാനും രാജ്‌കുമാർ ഹിറാനിയും ചേർന്നാണ് നിർമ്മാണം. ഈ വർഷം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം അടുത്തവർഷം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും. അടുത്ത വർഷം ഡിസംബർ 22ന് റിലീസ് ചെയ്യുമെന്ന് ടൈറ്റിൽ അനൗൺസ് ചെയ്ത് കൊണ്ട് അണിയറ പ്രവർത്തകർ അറിയിച്ചു.

സംവിധായകന്‍ ആറ്റ്ലിയുടെ ഒരു ചിത്രവും സിദ്ധാര്‍ഥ് ആനന്ദിന്‍റെ പത്താനുമാണ് ഷാരൂഖിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയിരുന്നു. ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button