CinemaGeneralIndian CinemaLatest News

ബീസ്റ്റ് ആസ്വാദ്യകരമായി തോന്നിയില്ല: കഥയും അവതരണവും വേണ്ടത്ര മികവ് പുലർത്തിയില്ല: പ്രതികരണവുമായി വിജയ്‍യുടെ അച്ഛൻ

വിജയ് നായകനായ ബീസ്റ്റിനെക്കുറിച്ചുള്ള മോശം അഭിപ്രായങ്ങളില്‍ പ്രതികരണവുമായി പിതാവ് എസ്.എ ചന്ദ്രശേഖര്‍. ബീസ്റ്റ് ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നെങ്കിലും ചിത്രം അത്രയ്ക്ക് സംതൃപ്തി നല്‍കുന്നതായിരുന്നില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്. വിജയ് എന്ന സൂപ്പർ താരത്തെ മാത്രം കേന്ദ്രീകരിച്ചെടുത്ത ചിത്രമാണിത്. തിരക്കഥയും സംവിധാനവും വേണ്ടത്ര നിലവാരം പുലര്‍ത്തിയിട്ടില്ലെന്നും ചന്ദ്രശേഖർ അ​ഭിപ്രായപ്പെട്ടു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം

സൂപ്പര്‍താരങ്ങളെ വച്ച് സിനിമ ചെയ്യുമ്പോള്‍ പുതിയ തലമുറയിലെ കഴിവ് തെളിയിച്ച സംവിധായകര്‍ താരമൂല്യം സിനിമയെ രക്ഷിക്കുമെന്ന് തെറ്റിദ്ധരിക്കുകയാണ്. ആദ്യത്തെ ഒന്ന് രണ്ട് സിനിമകൾ ഹിറ്റാകുന്നതോടെ പുതിയ സംവിധായകൻ ആലസ്യത്തിലാകും. സംവിധായകര്‍ അവരുടെ ശൈലിയില്‍ സിനിമയെടുക്കുമ്പോൾ അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ചേരുവകൾ കൂടി ഉള്‍പ്പെടുത്തണമെന്നും ചന്ദ്രശേഖർ പറഞ്ഞു. സിനിമയിലെ അറബികുത്ത് പാട്ട് വരെ നന്നായി ആസ്വദിച്ചെന്നും അതിന് ശേഷം ചിത്രം അത്ര ആസ്വാദ്യകരമായി തോന്നിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

വിജയ്‍യെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ബീസ്റ്റ് ഏപ്രില്‍ 13 നാണ് റിലീസ് ചെയ്തത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധിമാരനാണ് ചിത്രം നിർമ്മിച്ചത്. പൂജ ഹെഗ്‌ഡെ, സെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, യോഗി ബാബു തുടങ്ങി ഒരു വലിയതാരനിര തന്നെ ചിത്രത്തില്‍ അണിനിരന്നു. സമ്മിശ്ര പ്രതികരണവുമായി ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

shortlink

Related Articles

Post Your Comments


Back to top button