CinemaGeneralIndian CinemaLatest News

പുകയില പരസ്യത്തിൽ അഭിനയിക്കാനില്ലെന്ന് അല്ലു അർജുൻ

കോടികൾ പ്രതിഫലം വാ​ഗ്ദാനം ചെയ്ത പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്നും പിന്മാറി തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ. പരസ്യം തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും പറഞ്ഞാണ് താരം വൻതുകയുടെ ഓഫർ നിരസിച്ചത്. വ്യക്തിപരമായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാത്ത ആളാണ് അല്ലു അർജുൻ. ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകർ ഉൽപ്പന്നം കഴിക്കാൻ തുടങ്ങണമെന്ന് താരം ആഗ്രഹിക്കുന്നില്ലെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

വാർത്ത പുറത്തുവന്നതോടെ നിരവധി പേർ താരത്തിന് പിന്തുണയും അഭിനന്ദനവുമായും എത്തി. വലിയ പ്രതിഫലം കൈപ്പറ്റി ഇത്തരത്തിൽ നിരവധി പരസ്യങ്ങൾ ചെയ്യുന്ന താരങ്ങൾ സിനിമാ മേഖലയിൽ തന്നെ ഉള്ളപ്പോളും മികച്ച മാതൃകയാവുകയാണ് അല്ലു അർജുൻ എന്നാണ് ആരാധകർ പറയുന്നത്.

തെന്നിന്ത്യയുടെ സൂപ്പർ താരമായ അല്ലുവിന് മലയാളത്തിൽ ഉൾപ്പെടെ നിരവധി ആരാധകരാണുള്ളത്. ‘പുഷ്പ’യുടെ ഗംഭീര വിജയത്തിന് ശേഷം അല്ലു അർജുന്റെ താരമൂല്യം വലിയ രീതിയിലാണ് ഉയർന്നത്. ’പുഷ്പ’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിരക്കിലാണ് താരമിപ്പോൾ. ഒന്നാം ഭാഗത്തിന് ഇന്ത്യയൊട്ടാകെ മികച്ച പ്രതികരണമാണ് കിട്ടിയത്. വേണു ശ്രീറാം, കൊരട്ടാല ശിവ, എ.ആര്‍ മുരുഗദോസ്, പ്രശാന്ത് നീല്‍, ബോയപതി ശ്രീനു എന്നീ സംവിധായകരുടെ ചിത്രങ്ങളാണ് അല്ലുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button