CinemaGeneralIndian CinemaLatest NewsMollywood

സുരേഷ് ​ഗോപിയുടെ ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു. ഇന്ന് വൈകുന്നേരം ആറ് മണിക്ക് മാരിയറ്റ് ഹോട്ടലിൽ വച്ച് അണിയറ പ്രവർത്തകർ സിനിമയുടെ പ്രഖ്യാപനം നടത്തും. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും മറ്റു സിനിമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെ, തോമസ് തിരുവല്ല എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം നടക്കുന്ന വേദിയിൽ പ്രത്യേക പരിപാടികളും അരങ്ങേറും

സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമായ ‘ഒറ്റക്കൊമ്പ’നാണ് നിലവിൽ അണിയറയിൽ ഒരുങ്ങുന്നത്. ഈസ്റ്റർ ദിനത്തിൽ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയിരുന്നു. പാലാക്കാരന്‍ അച്ചായനായിട്ടാണ് ചിത്രത്തിൽ സുരേഷ് ​ഗോപി എത്തുന്നത് .മാത്യൂ തോമസ് പാലമൂട്ടില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നറാണ്. ചിത്രത്തില്‍ മുകേഷ്, ജോജു ജോര്‍ജ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button