BollywoodCinemaGeneralIndian CinemaLatest News

‘കൈതി’ ഹിന്ദിയിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ചു

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘കൈതി’ വൻ വിജയമായിരുന്നു. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്ത ഏറെ ശ്രദ്ധ നേടി . ഇപ്പോൾ ഹിന്ദി റീമേക്കിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമ 2023 മാർച്ച് 30ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ‘ഭോലാ’ എന്നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് പേരിട്ടിരിക്കുന്നത്.

കൈതിയുടെ നിർമ്മാതാവ് എസ് ആർ പ്രഭു തന്നെയാണ് സിനിമ ഹിന്ദിയിലും എത്തിക്കുന്നത്. ധർമേന്ദ്ര ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജയ് ദേവ്ഗൺ ആണ് കാർത്തി തമിഴിൽ അവതരിപ്പിച്ച നായക കഥാപാത്രമായെത്തുന്നത്. തബുവാണ് നായിക. 2020ലാണ് ഭോലായുടെ പ്രഖ്യാപനം നടന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധികൾ മൂലം ചിത്രീകരണം വൈകുകയായിരുന്നു.

ഞാനും തബുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് സൂപ്പർ ഹിറ്റ് ‘കൈതി’യുടെ ഔദ്യോഗിക റീമേക്ക് ആയ ‘ഭോലാ’ 2023 മാർച്ച് 30 ന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്നും ഇക്കാര്യം നിങ്ങള്‍ ഏവരുമായും പങ്കിടുന്നതിൽ സന്തോഷമുണ്ടെന്നും അജയ് ദേവ്​ഗൺ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button