BollywoodCinemaGeneralIndian CinemaKollywoodLatest NewsMollywoodNEWSWOODs

ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണമെന്ന ആവശ്യവുമായി ബിജെപി

ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണമെന്ന ആവശ്യവുമായി തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ഇളയരാജയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ ബഹുമതി നല്‍കേണ്ടത് അത്യാവശ്യമാണെന്ന് അണ്ണാമലൈ ചൂണ്ടിക്കാട്ടി.

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന 12 പേരുടെ കൂട്ടത്തില്‍ ഇളയരാജയെയും രാഷ്ട്രപതി ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് അദ്ദേഹത്തിന് നല്‍കുന്ന ആദരമാണെന്നും അണ്ണാമലൈ വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രവേശനത്തില്‍ വിഷമമുണ്ടോ? ശ്രീകണ്ഠന്‍ നായർക്ക് മറുപടിയുമായി രമേഷ് പിഷാരടി

തമിഴ്നാടിന്റെയാകെ ആളാണ് ഇളയരാജയെന്നും അദ്ദേഹം ബിജെപി അംഗമല്ലെന്നും അണ്ണാമലൈ പറഞ്ഞു. ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതുമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button