BollywoodCinemaGeneralIndian CinemaLatest News

‘ജയേഷ്ഭായി ജോർദാർ’ ട്രെയ്‌ലർ എത്തി

രൺവീർ സിം​ഗ് കേന്ദ്രകഥാപാത്രമായെത്തുന്ന ‘ജയേഷ്ഭായി ജോർദാറിന്റെ’ ട്രെയ്‌ലർ റിലീസ് ചെയ്തു. നവാഗതനായ ദിവ്യാംഗ് ഥക്കർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള ട്രെയ്‌ലർ നർമ്മത്തിന്റെ അകമ്പടിയോടെയാണ്
അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷേപ ഹാസ്യരൂപത്തിൽ ഒരുക്കിയിട്ടുള്ള ഈ ചിത്രം പെൺ ഭ്രൂണഹത്യ, സ്ത്രീ വിവേചനം എന്നിങ്ങനെ ഗൗരവമുള്ള വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്.

യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയും മനീഷ് ശർമ്മയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശാലിനി പാണ്ഡേയാണ് നായികയായെത്തുന്നത്. അർജ്ജുൻ റെഡ്ഡി ഫെയിം ശാലിനിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.

ഗുജറാത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഭാര്യയും മകളും അടങ്ങുന്നതാണ് ജയേഷ് ഭായിയുടെ കുടുംബം. ജയേഷിന്റെ ഭാര്യ രണ്ടാമത് ഗർഭിണിയാകുമ്പോൾ, കുടുംബത്തിന്റെ അധികാരം നിലനിർത്താൻ ഒരു ആൺകുട്ടി തന്നെ വേണമെന്ന് നിർബന്ധം പിടിക്കുകയാണ് ജയേഷിന്റെ അച്ഛനും ​ഗ്രാമമുഖ്യനുമായ രാംലാൽ പട്ടേൽ. ഈ സാഹചര്യം ജയേഷ്ഭായിക്ക് ഉണ്ടാക്കുന്ന മാനസിക സംഘർഷങ്ങളും ബുദ്ധിമുട്ടുകളുമാണ് സിനിമയുടെ പ്രധാന ഇതിവൃത്തം.

ജയേഷായി രൺവീർ സിം​ഗ് എത്തുമ്പോൾ ഭാര്യ മുദ്ര പട്ടേലായിട്ടാണ് ശാലിനിയെത്തുന്നത്. ചിത്രത്തിൽ രാംലാൽ പട്ടേലിനെ അവതരിപ്പിക്കുന്നത്
ബൊമാൻ ഇറാനിയാണ്. ചിത്രം മെയ് 13ന് തിയേറ്ററുകളിൽ എത്തും.

shortlink

Related Articles

Post Your Comments


Back to top button