CinemaGeneralIndian CinemaLatest NewsMollywood

ജയസൂര്യയുടെ സൈക്കോ ത്രില്ലര്‍: ‘ജോണ്‍ ലൂതർ’ ട്രെയ്‌ലര്‍ പുറത്ത്

ജയസൂര്യ കേന്ദ്രകഥാപാത്രമായെത്തുന്ന സൈക്കോ ത്രില്ലര്‍ ചിത്രമാണ് ‘ജോണ്‍ ലൂതർ’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് സാമൂഹിക മാധ്യങ്ങളിലൂടെ റിലീസ് ചെയ്തു. നവാഗതനായ അഭിജിത്ത് ജോസഫാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഒരു സ്‌റ്റേഷന്‍ പരിതിയില്‍ തുടരെയുണ്ടാകുന്ന മിസ്സിംഗ് കേസുകളും ബന്ധപ്പെട്ടുള്ള അന്വേഷണവും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായാണ് ജയസൂര്യ എത്തുന്നത്. .

അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യു ആണ് നിർമ്മാണം. ക്രിസ്റ്റീന തോമസാണ് സഹനിര്‍മ്മാണം. റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് ഷാന്‍ റഹമാന്‍ ആണ്. ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രജേഷ് സെന്നിന്‍റെ ‘മേരി ആവാസ് സുനോ’, നാദിര്‍ഷയുടെ ‘ഈശോ’, റോജിന്‍ തോമസിന്‍റെ ‘കത്തനാര്‍’ തുടങ്ങി നിരവധി ചിത്രങ്ങളിലാണ് ജയസൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button