GeneralLatest NewsMollywoodNEWS

എന്റെ നോമ്പ് മുറിഞ്ഞു എന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്, എന്റെ നോമ്പ് ഒരിക്കലും മുറിയില്ല: മറുപടിയുമായി ഒമർ ലുലു

'കരിമ്പിൻ ജൂസ് ഹെവി കലോറി ഹെവി എനർജി' എന്ന കുറിപ്പോടെ ജ്യൂസ് കുടിക്കുന്ന ചിത്രം

സോഷ്യൽ മീഡിയയിൽ സജീവമാണ് സംവിധായകൻ ഒമർ ലുലു. ഓരോ ദിവസത്തെയും വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ബാബു ആന്റണിയെ നായകനാക്കി പവർ സ്റ്റാർ എന്ന ചിത്രം ഒരുക്കുകയാണ് താരം. ‘കരിമ്പിൻ ജ്യൂസ് ഹെവി കലോറി ഹെവി എനർജി’ എന്ന കുറിപ്പോടെ ജ്യൂസ് കുടിക്കുന്ന ചിത്രം ഒമർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

നോമ്പ് കാലത്ത് പകൽ ഭക്ഷണം ഉപേക്ഷിക്കുകയാണ് സാധാരണ വിശ്വാസികളായ മുസ്ലീങ്ങൾ ചെയ്യുന്നത്. ഇത് ചൂണ്ടികാട്ടിയവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു.

read  also: ‘വിവാഹം എനിക്ക് ഇഷ്ടമല്ല, പക്ഷേ, എനിക്ക് ഒഴിവാക്കാന്‍ കഴിയില്ല: കെജിഎഫ് 2 ഡയലോഗുമായി വിവാഹക്ഷണക്കത്ത്

‘എന്റെ നോമ്പ് മുറിഞ്ഞു എന്ന് പറയുന്നവരുടെ ശ്രദ്ധക്ക് എന്റെ നോമ്പ് ഒരിക്കലും മുറിയില്ലാ.😎
ഞാന്‍ നോമ്പ് എടുത്താ എങ്ങാനും നോമ്പ് മുറിഞ്ഞ് പോകുമോ എന്ന Tension കാരണം നോമ്പ് എടുക്കാറില്ല🙈’- പോസ്റ്റിനു മറുപടിയായി ഒമർ ലുലു കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button