BollywoodCinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSWOODs

കെജിഎഫ് 2 കാണുന്നതിനിടെ തര്‍ക്കം: സ്വയം ‘റോക്കി’യായി യുവാവ് പിന്നിലിരുന്നയാളെ വെടിവെച്ചു

ബംഗളൂരു: ബംഗളൂരുവിലെ തിയേറ്ററില്‍ കെജിഎഫ് 2 കാണുന്നതിനിടെ യുവാക്കൾ തമ്മിലുണ്ടായ തര്‍ക്കം വെടിവയ്പ്പില്‍ കലാശിച്ചു. കര്‍ണാടകയിലെ ഹവേരി ജില്ലയിൽ നടന്ന സംഭവത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. തർക്കത്തിനിടെ വെടിയേറ്റ ഹവേരി മുഗളി സ്വദേശി വസന്തകുമാര്‍ ശിവപുരിയെ (27) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബഹളത്തിനിടെ അക്രമി ഓടിരക്ഷപ്പെട്ടു.

സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കാണാന്‍ എത്തിയ വസന്തകുമാര്‍, മുന്നിലെ സീറ്റിലേക്ക് കാല്‍ വച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ഇത് മുന്നിലിരുന്നയാള്‍ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. വാക്കുതര്‍ക്കത്തിന് ശേഷം പുറത്തേയ്ക്ക് പോയ യുവാവ്, കൈത്തോക്കുമായി തിരികെയെത്തി വസന്തകുമാറിനുനേരെ തുടരെത്തുടരെ വെടിവയ്ക്കുകയായിരുന്നു. അക്രമി മൂന്നുതവണ വെടിയുതിര്‍ത്തപ്പോൾ, രണ്ടുതവണ വസന്തകുമാറിന് വെടിയേറ്റു.

അച്ഛനൊപ്പം അഭിനയിക്കണം : മനസ് തുറന്ന് ശ്രദ്ധ കപൂര്‍

വെടിവയ്പ്പിനെത്തുടർന്ന് തിയേറ്ററിലുണ്ടായിരുന്നവര്‍ പുറത്തേക്കോടി. പിന്നാലെ, സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റ വസന്തകുമാറിനെ ആശുപത്രിയിലെത്തിച്ചത്. വയറ്റില്‍ വെടിയേറ്റ ഇയാള്‍ അപകടനില തരണം ചെയ്തതായും പ്രതിയെ പിടികൂടാനായി രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചതായും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button