CinemaGeneralIndian CinemaLatest News

‘യഥാർത്ഥ പൂജ ചിത്രം, പ്രിയപ്പെട്ടവർക്കൊപ്പം’: സാമന്തയെ ഫോട്ടോഷോപ്പിലൂടെ കൂട്ടിച്ചേർത്ത് വിജയ് ദേവർകൊണ്ട

വിജയ് ദേവർകൊണ്ടയും സാമന്തയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഖുശി’. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസമാണ് നടന്നത്. എന്നാൽ, ചടങ്ങിൽ പങ്കെടുക്കാൻ സാമന്ത എത്തിയിരുന്നില്ല. ഇത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ, ഫോട്ടോഷോപ്പിലൂടെ പൂജയുടെ ചിത്രത്തിൽ സാമന്തയെ കൂട്ടിച്ചേർത്തിരിക്കുകയാണ് വിജയ് ദേവർകൊണ്ട. സാമന്തയ്‌ക്കൊപ്പം നടന്മാരായ വെണ്ണേല കിഷോറിനെയും രാഹുലിനെയും താരം കൂട്ടിച്ചേർത്തിട്ടുണ്ട്. ‘ യഥാർത്ഥ പൂജ ചിത്രം, പ്രിയപ്പെട്ടവർക്കൊപ്പം’ എന്ന ക്യാപ്ഷ്യനോടെ ഈ ചിത്രം വിജയ് ട്വിറ്ററിലിൽ പങ്കുവച്ചിട്ടുണ്ട്.

‘നിന്നു കോരി’, ‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ‘ഖുശി’ സംവിധാനം ചെയ്യുന്നത്. സാമന്തയും വിജയ് ദേവർകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ ‘മഹാനടി’ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചത്. കശ്മീരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. സൂപ്പർ ഹിറ്റ് ചിത്രം ‘പുഷ്പ’യ്ക്ക് ശേഷം മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. ഡിസംബറിൽ ‘ഖുശി’ തിയേറ്ററുകളിലെത്തും.

‘ ഹൃദയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്. പശ്ചാത്തലസം​ഗീതവും സം​ഗീതവും ഒരുക്കുന്നത് ഹിഷാം ആണ്. ഏ.ആർ റഹ്മാൻ, അനിരുദ്ധ് എന്നിവരെയാണ് ശിവ ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അവസാനം അവസരം ഹിഷാമിലേക്ക് എത്തുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ കമ്പോസിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button