CinemaGeneralIndian CinemaLatest NewsMollywood

ഉൾക്കരുത്തുള്ള തിരക്കഥകൾ മലയാളിക്ക് സമ്മാനിച്ച അത്യപൂർവ്വ പ്രതിഭ: ജോൺ പോളിനെ അനുസ്മരിച്ച് മോഹൻലാൽ

സിനിമ ലോകത്തെ തിരക്കഥകളുടെ രാജാവ് ജോൺ പോളിന്റെ വിയോഗത്തിൽ അനുസ്മരിച്ച് നടൻ മോഹൻലാൽ. ഉൾക്കരുത്തുള്ള തിരക്കഥകളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാവുകത്വം പകർന്നു നൽകിയ പ്രതിഭാശാലിയായിരുന്നു ജോൺ പോളെന്നാണ് മോഹൻലാൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ തിരക്കഥയിൽ പിറന്ന നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ തിരക്കഥയിൽ പിറന്ന നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു . മനുഷ്യബന്ധങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന എത്രയെത്ര കഥാപരിസരങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചതെന്നും മോഹൻലാൽ ഓർത്തെടുത്തു. സുന്ദരമായ പുഞ്ചിരിയിലൂടെ, അതിലും സുന്ദരമായ ഭാഷയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ആ വലിയ കഥാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം എന്ന് എഴുതിയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

“പ്രിയപ്പെട്ട ജോൺപോളേട്ടൻ നമ്മളെ വിട്ടുപിരിഞ്ഞു. ഉൾക്കരുത്തുള്ള തിരക്കഥകളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാവുകത്വം പകർന്നുനൽകിയ അത്യപൂർവ പ്രതിഭാശാലിയായിരുന്ന അദ്ദേഹത്തിൻ്റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. മനുഷ്യബന്ധങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന എത്രയെത്ര കഥാപരിസരങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. സുന്ദരമായ പുഞ്ചിരിയിലൂടെ, അതിലും സുന്ദരമായ ഭാഷയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ആ വലിയ കഥാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം.”

shortlink

Related Articles

Post Your Comments


Back to top button