CinemaGeneralIndian CinemaLatest NewsMollywood

കോളേജ്‌ വിദ്യാർത്ഥിയായി ആന്റണി വർഗീസ്: ‘ലൈല’ പൂർത്തിയായി

ആന്റണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൈല’. ആന്റണി വർഗീസിന്റെ പതിവ് സിനിമകളിൽ നിന്ന് വ്യത്യസ്തമായ റോളിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്. മുഴുനീള ക്യാംപസ് ചിത്രമായി ഒരുങ്ങുന്ന ‘ലൈല’യിൽ കോളേജ് വിദ്യാർത്ഥി ആയിട്ടാണ് ആന്റണി വേഷമിടുന്നത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് എറണാകുളത്ത് പൂർത്തിയായി.

നവാഗതനായ അനുരാജ് ഒ.ബിയാണ് ചിത്രത്തിനായി കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നത്. ബിഗ് ബജറ്റ് ചിത്രമായാണ് ‘ലൈല’ ഒരുങ്ങുന്നത്. ‘പൂമരം’ , ‘എല്ലാം ശരിയാകും’ എന്നീ സിനിമകൾക്ക് ശേഷം ഡോ.പോൾസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഡോ. പോൾ വർഗ്ഗീസ്
നിർമ്മിക്കുന്ന ചിത്രമാണിത്.

ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബബ്ലുവാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അങ്കിത്ത് മേനോൻ സം​ഗീതം നൽകുന്ന ചിത്രം കിരൺ ദാസാണ് എഡിറ്റ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button