GeneralLatest NewsMollywoodNEWS

നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു: ഇര്‍ഫാന്‍ പത്താന് മറുപടിയുമായി മേജര്‍ രവി

'എന്‍റെ സുന്ദര രാജ്യത്തിന് ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമാവാന്‍ ശേഷിയുണ്ട്.. പക്ഷേ...'

രാമനവമിയുമായി ബന്ധപ്പെട്ട് ജഹാംഖിര്‍പുരിയിലടക്കം വിവിധയിടങ്ങളില്‍ അക്രമം അരങ്ങേറിയതിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പത്താൻ വിമർശിച്ചിരുന്നു. ‘എന്‍റെ രാജ്യം, എന്‍റെ സുന്ദര രാജ്യത്തിന് ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമാവാന്‍ ശേഷിയുണ്ട്.. പക്ഷേ…’ എന്നാണ് പത്താന്‍ ട്വിറ്ററില്‍ കുറിച്ചത്. ഇതിനു രൂക്ഷമായ മറുപടിയുമായി എത്തിയിരിക്കുകയാണ് മേജര്‍ രവി.

read also: ഇനിയും കഥ തുടരും…വിടപറയും മുമ്പേ…ഞാന്‍ ഞാന്‍ മാത്രം: ജോൺ പോളിനെ ഓർമ്മിച്ച് മഞ്ജു

താങ്കളെയോര്‍ത്ത് ലജ്ജിക്കുന്നു എന്ന തലവാചകത്തോടെയാണ് മേജര്‍ രവി ഇര്‍ഫാന് മറുപടി നല്‍കിയത്. ‘എന്ത് പക്ഷേ.. ഞാനൊരു സൈനികനാണ്. എന്‍റെ സുഹൃത്ത് ജവാദ് ഹുസൈന്റെ മകന്‍ പെട്ടെന്ന് രോഗം ഭേദമായി തിരിച്ചെത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ് ഞാനിപ്പോഴും. ഇതാണെന്‍റെ രാജ്യം.. നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. കളിക്കാരനെന്ന നിലയില്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു.. അതിനപ്പുറമൊന്നുമില്ല.. ജയ്ഹിന്ദ്’- മേജർ രവി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button