GeneralLatest NewsNEWSTV Shows

കുഞ്ഞിന്റെ പൊസിഷനില്‍ പ്രശ്‌നങ്ങൾ, വേദന സഹിച്ചത് മൂന്ന് ദിവസത്തോളം: ആതിര പറയുന്നു

ഏപ്രില്‍ നാലിന് ആയിരുന്നു ആതിരയ്ക്കും ഭര്‍ത്താവ് രാജീവിനും ആണ്‍കുഞ്ഞ് പിറന്നത് .

കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിൽ ഡോക്ടർ അനന്യ എന്ന വേഷത്തിലെത്തി മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ ആതിര മാധവ് പ്രസവ സമയത്തെ പ്രശ്നങ്ങളെക്കുറിച്ചു തുറന്നു പറയുന്ന വാക്കുകൾ ശ്രദ്ധനേടുന്നു. ഏപ്രില്‍ നാലിന് ആയിരുന്നു ആതിരയ്ക്കും ഭര്‍ത്താവ് രാജീവിനും ആണ്‍കുഞ്ഞ് പിറന്നത് .

ഗർഭകാലത്തെക്കുറിച്ചു ആതിര വീഡിയോയില്‍ പറയുന്നതിങ്ങനെ, ‘ഏഷ്യാനെറ്റിലെ കോമഡി മാമാങ്കം പരിപാടിക്കായി ഞാന്‍ മൂന്ന്, നാല് ദിവസം തകര്‍ത്ത് ഡാന്‍സ് പ്രാക്ടീസായിരുന്നു. ആ പരിപാടി കഴിഞ്ഞ ശേഷമാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തിയപ്പോള്‍ ഷൂട്ടിങ് നിര്‍ത്തേണ്ട ആവശ്യമില്ലെന്ന് അറിയിച്ചു. അങ്ങനെയാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ശേഷവും ഷൂട്ടിങിന് മുടങ്ങാതെ പോയത്. ശാരീരിക ബുദ്ധിമുട്ട് ഇല്ലായിരുന്നുവെങ്കില്‍ കൂടിയും നിര്‍ത്താതെ ചര്‍ദ്ദിയായിരുന്നു. പേസ്റ്റിന്റെ മണം പോലും ശ്വസിക്കാന്‍ കഴിയുമായിരുന്നില്ല.’

read also: താര നിബിഡമായ ചടങ്ങിൽ ‘മേരി ആവാസ് സുനോ’യുടെ ടീസർ റിലീസ് ചെയ്തു

നോണ്‍ വെജ് ഇല്ലാതെ ഭക്ഷണം ഇറങ്ങാത്ത ഞാന്‍ പിന്നീട് ഛര്‍ദ്ദി വന്നതോടെ വെജിറ്റേറിയനായി. പല ഭക്ഷണങ്ങളും ഒഴിവാക്കി. പലപ്പോഴും ഛര്‍ദ്ദി കാരണം സെറ്റില്‍ തലകറങ്ങി വീണിട്ടുണ്ട്. രാജീവ് സെറ്റില്‍ വന്ന് എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി അഡ്മിറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. സെറ്റില്‍ തലകറങ്ങി വീണത് കുടുംബവിളക്ക് ടീമിനെ മൊത്തം ഭയപ്പെടുത്തിയ ഒന്നായിരുന്നു. ആറാം മാസമായപ്പോഴാണ് അഭിനയം നിര്‍ത്തിയത്.

ഛര്‍ദ്ദി കൂടിയപ്പോള്‍ ക്ഷീണവും വര്‍ധിച്ചു. ഒറ്റയ്ക്ക് സെറ്റില്‍ പോയിരുന്ന ഞാന്‍ പിന്നീട് അമ്മയുടെ സഹായം തേടാന്‍ തുടങ്ങി. സീരിയല്‍ അഭിനയം നിര്‍ത്തിയ ശേഷവും ഫോട്ടോഷൂട്ടുകള്‍, ഇവന്റുകള്‍ എന്നിവയിലെല്ലാം സജീവമായിരുന്നു. മാര്‍ച്ച്‌ 31 മുതല്‍ എനിക്ക് വേദന എടുക്കാന്‍ തുടങ്ങിയിരുന്നു. ആദ്യമൊന്നും കാര്യമാക്കിയില്ല. പിന്നെ ഓരോ അരമണിക്കൂറിലും വേദന വന്ന് തുടങ്ങിയതോടെയാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. മൂന്ന് ദിവസത്തോളം വേദന തിന്നു.

കുഞ്ഞിന്റെ തലയുടെ പൊസിഷന്‍ ശരിയാകാന്‍ വേണ്ടി ഡോക്ടര്‍മാര്‍ കാത്തിരുന്നു അതുകൊണ്ടാണ് വേദന മൂന്ന് ദിവസത്തോളം സഹിക്കേണ്ടി വന്നത്. ശേഷം അവന്‍ വന്നു…. കുഞ്ഞിനെ പ്രസവിച്ച്‌ എന്റെ വയറില്‍ കിടത്തിയപ്പോള്‍ ആ മൂന്ന് ദിവസം അനുഭവിച്ച വേദന ഞാന്‍ മറന്നുപോയി. പിന്നെ കുഞ്ഞായി എന്റെ ലോകം. എല്ലാ അമ്മമാര്‍ക്കും അങ്ങനെ തന്നെയായിരിക്കും.’ ആതിര മാധവ് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button