CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

സിനിമ കിട്ടിയില്ലെങ്കിൽ വേറെന്തെങ്കിലും ചെയ്യും, ജീവിക്കാൻ നല്ല വഴികളിലൂടെ പൈസ എങ്ങനെയുണ്ടാക്കാമെന്നാണ് ആലോചിക്കുന്നത്

കൊച്ചി: ജമ്‌നാപ്യാരി എന്ന ആദ്യചിത്രത്തിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, വർണ്യത്തിൽ ആശങ്ക തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഗായത്രി പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. ഇപ്പോൾ അവസാനമായി എസ്‌കേപ്പ് എന്ന ചിത്രമാണ് ഗായത്രിയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്.

സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനത്തെ തുടർന്ന്, സിനിമയോടൊപ്പം ട്രോളുകളിലും താരം നിറഞ്ഞു നിൽക്കുന്നുണ്ട്. സിനിമ കിട്ടിയില്ലെങ്കിൽ വേറെന്തെങ്കിലും ചെയ്യുമെന്നും ജീവിക്കാൻ നല്ല വഴികളിലൂടെ പൈസ എങ്ങനെയുണ്ടാക്കാമെന്നാണ് ആലോചിക്കുന്നതെന്നും ഗായത്രി പറയുന്നു.

അല്ലെങ്കിൽ മലയാളികൾക്കു മുഴുവൻ അപമാനമാകും: കേരള സർക്കാറിന് സംസ്കാരം എന്താണെന്ന് ലോകത്തെ അറിയിക്കാൻ പറ്റിയ അവസരം

‘ട്രോൾ കിട്ടുന്ന വ്യക്തി ഒന്നിനും കൊള്ളാത്തതാണെന്നും, അങ്ങനെയുള്ളവരെ സിനിമയിലേക്കെടുക്കരുത് അങ്ങനെയൊക്കെയായിരിക്കും ആളുകൾ ചിന്തിച്ചത്. ആ കുട്ടിയെ ആർക്കും ഇഷ്ടമല്ല, അപ്പോൾ നമ്മൾ സിനിമയിലെടുത്ത് കഴിഞ്ഞാൽ അത് സിനിമയെ വളരെ നെഗറ്റീവായിട്ട് എഫക്ട് ചെയ്യും. ആളുകൾ സിനിമയ്ക്ക് കയറിയെന്ന് വരില്ല, അങ്ങനെയൊക്കെയാവും ചിന്തിച്ചത്,’ ഗായത്രി പറയുന്നു.

‘ആദ്യമൊക്കെ സിനിമ കിട്ടിയില്ലെങ്കിൽ ഞാനെന്ത് ചെയ്യും എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. ഇപ്പോൾ അങ്ങനെയൊരു ചിന്തയില്ല. സിനിമ കിട്ടിയില്ലെങ്കിൽ വേറെന്തെങ്കിലും ചെയ്യും, അത്രേയുള്ളു. ഞാൻ ചെയ്യുന്ന സിനിമകൾ നന്നായി ചെയ്ത്, എവിടെയെങ്കിലും എത്തണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ, അതിന്റെ കൂടെ ഞാൻ വേറെ വഴികളെ കുറിച്ചും ചിന്തിക്കുന്നുണ്ട്. ജീവിക്കാൻ നല്ല വഴികളിലൂടെ പൈസ എങ്ങനെയുണ്ടാക്കാമെന്നാണ് ഞാൻ ആലോചിക്കുന്നത്’, ഗായത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button