CinemaGeneralIndian CinemaKollywoodLatest News

‘കാതുവാക്കിലെ രണ്ടു കാതൽ’ എക്സ്ക്ലൂസിവ് പ്രൊമോ വീഡിയോ പുറത്തിറങ്ങി

വിഘ്നേഷ് ശിവൻ ഒരുക്കുന്ന ത്രികോണ പ്രണയകഥ പറയുന്ന ചിത്രം ‘കാതുവാക്കിലെ രണ്ടു കാതൽ’ എക്സ്ക്ലൂസിവ് പ്രൊമോ വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി. മികച്ച പ്രതികരണമാണ് ഇതിനോടകം തന്നെ പ്രൊമോ വീഡിയോയ്ക്ക് കിട്ടുന്നത്. വിജയ് സേതുപതി, നയൻ‌താര, സാമന്ത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

റാംബോ എന്ന കഥാപാത്രമായി വിജയ് സേതുപതി എത്തുമ്പോൾ ഖദീജയായി സാമന്തയും കൺമണിയായി നയൻതാരയും എത്തുന്നു. ഒരേ സമയം രണ്ട് യുവതികളോട് പ്രണയം തോന്നുകയും, അവർക്കിടയിൽ ഉണ്ടാകുന്ന ചില സന്ദർഭങ്ങളുമാണ് പ്രൊമോയിൽ കാണിക്കുന്നത്. നയൻതാരയും സാമന്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേശ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കലാ മാസ്റ്റര്‍, റെഡിന്‍ കിംഗ്സ്ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. എസ്.ആര്‍ കതിര്‍, വിജയ് കാര്‍ത്തിക് കണ്ണന്‍ എന്നിവരാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. ചിത്രം ഏപ്രില്‍ 28ന് റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button