CinemaGeneralIndian CinemaKollywoodLatest News

‘ബീസ്റ്റ്’ ടീമിന്റെ വിജയാഘോഷം: ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വിജയ്‍യെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ചിത്രമാണ് ‘ബീസ്റ്റ്’. ഏറെ പ്രതീക്ഷയോടെയാണ് താരത്തിന്റെ ആരാധകർ ചിത്രത്തിനായി കാത്തിരുന്നത്. സിനിമയ്ക്ക് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നതെങ്കിലും വിജയ് ആരാധകർ സിനിമ ഏറ്റെടുത്തു. ബോക്സ് ഓഫീസിൽ നിറഞ്ഞ വരവേൽപ്പാണ് ചിത്രത്തിന് കിട്ടിയത്. ഇപ്പോഴിതാ, സിനിമയുടെ വിജയാഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. വിജയ്ക്കൊപ്പമുള്ള ‘ബീസ്റ്റ്’ ടീമിന്റെ വിജയാഘോഷ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

വിജയ്, നെൽസൺ, പൂജ ഹെഗ്‌ഡെ, സതീഷ്, വി ടി വി ഗണേഷ്, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, ഛായാഗ്രാഹകൻ മനോജ് പരമഹംസ, പ്രൊഡക്ഷൻ ഡിസൈനർ ഡി ആർ കെ കിരൺ, കോസ്റ്റ്യൂം ഡിസൈനർ പല്ലവി സിംഗ് എന്നിവരാണ് ചിത്രത്തിലുള്ളത്. ഫോട്ടോയ്‌ക്കൊപ്പം, ‘ബീസ്റ്റി’നെ മികച്ച വിജയമാക്കിയതിന് പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പും സംവിധായകൻ നെൽസൺ പങ്കുവച്ചിട്ടുണ്ട്.

ചെന്നൈ നഗരത്തിലെ മാളിലേക്ക് തീവ്രവാദികൾ കയറുകയും അവിടെയുള്ള ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. ഈ സമയം മാളിൽ റോ ഏജന്റ് ആയ നായകനുണ്ട്. പിന്നീട്, തീവ്രവാദികളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള നായകന്റെ ശ്രമങ്ങളാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. മലയാളി താരം ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രിൽ 13നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

 

shortlink

Related Articles

Post Your Comments


Back to top button