GeneralLatest NewsNEWSTV Shows

ദേവിയാണെന്നു കരുതി പെൺകുട്ടി മാലയിട്ടു പൂജിക്കുന്നത് മൊണാലിസയുടെ ചിത്രത്തിൽ: സീരിയലിനു നേരെ പരിഹാസം

വിശ്വാസിയായ ഗൗരിയുടെയും നിരീശ്വരവാദിയായ ഡോകടർ ഇഷാന്റെയും പ്രണയകഥയാണ് സീരീസിന്റെ ഉള്ളടക്കം

ടെലിവിഷൻ സീരിസിന് ആരാധകർ ഏറെയാണ്. ഇപ്പോൾ, സോഷ്യൽ മീഡിയയിൽ ചർച്ച ചുമരിലുള്ള മൊണാലിസ ചിത്രത്തെ ദൈവത്തെ പോലെ ആരാധിക്കുന്ന യുവതിയുടെ വീഡിയോയാണ്. ഗൗരി ഇലോ എന്ന ബംഗാളി ടെലിവിഷൻ സീരിസിൽ നിന്നുള്ള ദൃശ്യമാണ് വൈറലാകുന്നത്.

സീരിസിന്റെ 50–ാം എപ്പിസോഡിൽ ഗൗരി എന്ന യുവതി ചുവരിലുള്ള മൊണാലിസ ചിത്രത്തിൽ മാലയിട്ടു പൂജിക്കുന്നതാണ് വീഡിയോ. ലിയനാഡോ ഡാവിഞ്ചിയുടെ പ്രശസ്ത ചിത്രമായ മൊണാലിസ ഒരു ദേവതയുടെ ചിത്രമാണെന്നു കരുതി ഗൗരി ചിത്രത്തിൽ മാലയിടുകയും ചന്ദനത്തിരി കത്തിച്ച് പ്രാർഥിക്കുകയും ചെയ്യുന്നുണ്ട്. ഇതോടെ, ട്രോളുമായി സോഷ്യൽ മീഡിയ എത്തിക്കഴിഞ്ഞു.

read also: ‘വരൻ സിനിമാരംഗത്തെ പ്രമുഖനായ വ്യക്തി’: വിവാഹവാർത്തകളോടു പ്രതികരിച്ച് റിമി ടോമി

വിശ്വാസിയായ ഗൗരിയുടെയും നിരീശ്വരവാദിയായ ഡോകടർ ഇഷാന്റെയും പ്രണയകഥയാണ് സീരീസിന്റെ ഉള്ളടക്കം. അതാണ് പരിഹാസത്തിനു പ്രധാനമായും കാരണമാകുന്നത്. പാവം ഗൗരി ഒരു ഗ്രാമീണ പെൺകുട്ടിയായതിനാലായിരിക്കും മൊണാലിസയെ കുറിച്ച് അറിയാത്തത്, മൊണാലിസ ദേവി വിജയിക്കട്ടെ എന്നിങ്ങനെയാണ് പലരുടെയും കമന്റുകൾ.

shortlink

Post Your Comments


Back to top button