CinemaGeneralIndian CinemaLatest NewsMollywood

സംഗീത സംവിധായകൻ വിഷ്ണു ശ്യാം വിവാഹിതനായി: പ്രിയ ശിഷ്യന് ആശംസകളുമായി വിദ്യാസാ​ഗർ

സംഗീത സംവിധായകന്‍ വിഷ്ണു ശ്യാം വിവാഹിതനായി. എറണാകുളം സ്വദേശിനിയും, ഫ്ലോറിഡയില്‍ പൈലറ്റുമായ ആലിസ് ജോജോ ആണ് വധു. കണ്ണൂര്‍ കൈരളി ഹെറിട്ടേജ് റിസോര്‍ട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. മതപരമായ ചടങ്ങുകളുമില്ലാതെ വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹം. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗറിന്റെ പ്രിയ ശിഷ്യനാണ് വിഷ്ണു. നവദമ്പതികൾക്ക് ആശംസകൾ അറിയിച്ച വിദ്യാസാഗർ എല്ലാവിധ അനുഗ്രഹങ്ങളും നേർന്നു.

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ’ കൂമൻ’ എന്ന സിനിമയുടെ മോഷൻ പോസ്റ്റർ മ്യൂസിക്, ’ ദൃശ്യം രണ്ടി’ ന്റെ ട്രെയിലർ മ്യൂസിക് എന്നിവ ഒരുക്കിയത് വിഷ്ണുവാണ്. ‘കൂമൻ’ സിനിമയുടെ പാട്ടുകളും പശ്ചാത്തലസംഗീതവും വിഷ്ണു തന്നെയാണ് ഒരുക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ’ ട്വൽത്ത് മാൻ’ എന്ന ചിത്രത്തിന്റ ട്രെയ്‌ലർ മ്യൂസിക്കും, മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ’റാം’ എന്ന സിനിമയുടെ സംഗീത സംവിധാനവും വിഷ്ണുവാണ് നിർവ്വഹിക്കുന്നത്. ’നോണ്‍സെന്‍സ്’, ’ഹായ് ഹലോ കാതല്‍’ എന്നീ ചിത്രങ്ങളുടെയും ഭാഗമായി വിഷ്ണു ശ്യാം പ്രവർത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button