CinemaGeneralIndian CinemaLatest NewsMollywood

നായകനും സഹനിർമ്മാതാവും ചാക്കോച്ചൻ തന്നെ: ‘ന്നാ താന്‍ കേസ് കൊട്’ ജൂലൈ ഒന്നിന്

ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ’, ‘കനകം കാമിനി കലഹം’ എന്നി ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഇപ്പോളിതാ, സിനിമയുടെ സഹനിർമ്മാതാവിന്റെ കുപ്പായം കൂടി കുഞ്ചാക്കോ ബോബൻ അണിയുകയാണ്. താരം തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സന്തോഷ് ടി കുരുവിളയാണ് ചാക്കോച്ചനൊപ്പം ചിത്രം നിർമ്മിക്കുന്നത്.

ഗായത്രി ശങ്കറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഗായത്രിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ‘നടുവിലെ കൊഞ്ചം പക്കത്തെ കാണോം’, ‘സൂപ്പര്‍ ഡീലക്‌സ്’ എന്നീ തമിഴ് ചിത്രങ്ങളിലാണ് നടി നേരത്തെ വേഷമിട്ടത്. ബേസിൽ ജോസഫ്‌, ഉണ്ണിമായ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കാസർഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്.

രാകേഷ് ഹരിദാസാണ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. വൈശാഖ് സുഗുണൻ രചിച്ച ​ഗാനങ്ങൾക്ക് ഡോൺ വിൻസന്റ് സം​ഗീതം നൽകുന്നു. ചിത്രം ജൂലൈ ഒന്നിന് തീയറ്ററുകളിൽ റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button