BollywoodCinemaGeneralIndian CinemaLatest News

’ജോസഫി’ന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു: കേന്ദ്ര കഥാപാത്രമായി സണ്ണി ഡിയോള്‍: ഫസ്റ്റ്‌ ലുക്ക് ചിത്രങ്ങള്‍ പുറത്ത്

ജോജു ജോർജിനെ കേന്ദ്രകഥാപാത്രമാക്കി എം. പദ്‌മകുമാർ ഒരുക്കിയ ചിത്രമായിരുന്നു ’ജോസഫ്’. അവയവക്കടത്തിന്റെ കഥ പറഞ്ഞ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. എം. പദ്‌മകുമാറിന്‍റെ തന്നെ സംവിധാനത്തിലാണ് ചിത്രം ഹിന്ദിയിലും ഒരുങ്ങുന്നത്. ’സൂര്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് സണ്ണി ഡിയോൾ ആണ്.

ഇപ്പോളിതാ, ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയിലെ തന്‍റെ ഫസ്റ്റ്‌ ലുക്ക് ചിത്രങ്ങള്‍ ആരാധകരുമായി പങ്ക് വെച്ചിരിക്കുകയാണ് സണ്ണി ഡിയോള്‍. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. മലയാളത്തിലെ ജോസഫ് എന്ന കഥാപാത്രത്തിന് സമാനമായ രീതിയിലുള്ള ലളിതമായ വസ്‌ത്രങ്ങള്‍ ധരിച്ചാണ് സണ്ണി ഡിയോൾ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഹിന്ദിയിലെ പ്രശസ്ത നിര്‍മ്മാതാവും വിതരണക്കാരനുമായ കമല്‍ മുക്കുട്ട് ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളി കൂടിയായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button