CinemaGeneralIndian CinemaLatest NewsMollywood

‘പ്രതിഭാ ട്യൂട്ടോറിയൽസ്‘ പൂർത്തിയായി

അഭിലാഷ് രാഘവൻ സംവിധാനം ചെയ്യുന്ന ‘പ്രതിഭാ ട്യൂട്ടോറിയൽസ്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ടെ കോടഞ്ചേരിയിലും പരിസരങ്ങളിലുമായി പൂർത്തിയായി. സുധീഷും നിർമ്മൽ പാലാഴിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
ഗുഡ് ഡേ മൂവീസ്, അനാമിക മൂവീസ് എന്നീ ബാനറുകളിൽ എം.ശ്രീലാൽ പ്രകാശനും ജോയി അനാമികയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഓരോ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനങ്ങളുടെ വളർച്ചക്കായി വ്യത്യസ്ഥമായ പരസ്യ തന്ത്രങ്ങളും നടപടികളുമാണ് ഉപയോഗിക്കുന്നത്. അങ്ങനെ തികച്ചും വ്യത്യസ്ഥമായ ചില തന്ത്രങ്ങളിലൂടെ തങ്ങളുടെ ട്യൂട്ടോറിയൽ കോളജിൻ്റെ പ്രവർത്തനം സുഗമമാക്കാൻ ശ്രമിക്കുന്ന സ്ഥാപന ഉടമകളുടേയും അവിടുത്തെ വിദ്യാർത്ഥികളുടേയും കഥ പറയുന്ന ചിത്രമാണിത്. സുധീഷും നിർമ്മൽ പാലാഴിയുമാണ് ട്യൂട്ടോറിയൽ കോളജ് ഉടമകളെ അവതരിപ്പിക്കുന്നത്.

ജോണി ആൻ്റണി, പാഷാണം ഷാജി, അൽത്താഫ് സലിം ,ശിവജി ഗുരുവായൂർ, ജാഫർ ഇടുക്കി, വിജയകൃഷ്ണൻ, ജയകൃഷ്ണൻ, എൽദോ രാജു, രാമകൃഷ്ണൻ, മണികണ്ഠൻ രമേഷ് കാപ്പാട്, ശിവദാസ് മട്ടന്നൂർ, ഹരീഷ് പണിക്കർ, ദേവരാജൻ , പ്രദീപ് ബാലൻ, അഞ്ജനാ അപ്പുക്കുട്ടൻ, ടീനാ സുനിൽ, പ്രീതി രാജേന്ദ്രൻ, മഹിതാ കൃഷ്ണാ, മനീഷാ മോഹൻ, ജ്യോതി കൃഷ്ണ ആലപ്പുഴ, രാജി പൂജപ്പുര എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പാടാത്ത പൈങ്കിളി എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയനായ സൂരജ് സണ്ണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മനു മഞ്ജിത്ത്, ഹരി നാരായണൻ, ഹരിതാ ബാബു എന്നിവരുടെ വരികൾക്ക് കൈലാസ് മേനോനാണ് ഈണം പകർന്നത്. രാഹുൽ സി.വിമല ഛായാഗ്രാണവും റെജിൻ കെ.ആർ.എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – മുരളി ബേപ്പൂർ, മേക്കപ്പ് – രാജൻ മാസ്ക്ക്, കോസ്റ്റ്യും ഡിസൈൻ – ചന്ദ്രൻ ചെറുവണ്ണൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജയേന്ദ്ര ശർമ്മ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – നിഷാന്ത് പന്നിയങ്കര,
പ്രൊഡക്ഷൻ കൺട്രോളർ – നിജിൽ ദിവാകർ, പിആർഒ – വാഴൂർ ജോസ്

shortlink

Related Articles

Post Your Comments


Back to top button