CinemaGeneralIndian CinemaKollywoodLatest News

‘ദളപതി 67’-ല്‍ വില്ലനായി സഞ്ജയ് ദത്ത്; റോക്കിയെ വിറപ്പിച്ച അധീര ദളപതിക്ക് മുന്നിൽ മുട്ട് മടക്കുമെന്ന് ആരാധകർ

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘ദളപതി 67’. വിജയിയുടെ കരിയറിലെ 67-ാംമത്തെ ചിത്രമാണിത്. ‘മാസ്റ്റർ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദളപതി 67’. ചിത്രത്തിന്റെ ഒഫീഷ്യല്‍ അനൗസ്‌മെന്റ് ഇതുവരെ നടന്നിട്ടില്ല, എന്നാലും, ചിത്രത്തെക്കുറിച്ച് വരുന്ന വാർത്തകളെല്ലാം ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോളിതാ, ചിത്രത്തിൽ വില്ലനായി ബോളിവുഡ് താരം സഞ്ജയ് ദത്ത് എത്തുമെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ‘കെജിഎഫ് ചാപ്റ്റർ 2’ വിൽ റോക്കി ഭായിയെ വിറപ്പിച്ച അധീര എന്ന വില്ലൻ കഥാപാത്രമായെത്തിയ സഞ്ജയ് ദത്ത് ദളപതിയുടെ മുൻപിൽ മുട്ടു മടക്കുമെന്നാണ് വിജയ് ആരാധകർ പറയുന്നത്. ‘കെജിഎഫ് ചാപ്റ്റർ 2’വിലെ സഞ്ജയ് ദത്തിന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിരുന്നു.

അതേസമയം, വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button