GeneralLatest NewsMollywoodNEWS

സനൽ കൂടെ അറിഞ്ഞ് മഞ്ജു വാര്യരെ കൺവിൻസ് ചെയ്യിപ്പിച്ച കാര്യമാണ്: മറുപടിയുമായി ദിലീപ് ദാസ്

ക്രൂ ഏകദേശം മുഴുവനും പുതിയ ആൾക്കാർ ആയിരുന്നു

നടി മഞ്ജു വാര്യരെക്കുറിച്ചും കയറ്റം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ സംഭവങ്ങളെക്കുറിച്ചും സംവിധായകൻ സനൽകുമാർ ശശിധരൻ പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ സനലിനു മറുപടിയുമായി എത്തിയിരിക്കുകയാണ് കയറ്റത്തിന്റെ കലാസംവിധായകനായ ദിലീപ് ദാസ്.

‘ഒരു ടെന്റിൽ മൂന്നും നാലും പേര് അഡ്ജസ്റ് ചെയ്ത് കഴിഞ്ഞത് ചിലവ് ചുരുക്കലിന്റെ കൂടി ഭാഗം ആയിട്ടായിരുന്നു. ഇതൊക്കെ സനൽ കൂടെ അറിഞ്ഞു മഞ്ജു വാര്യരെ കൺവിൻസ് ചെയ്യിപ്പിച്ചു ചെയ്ത കാര്യമാണ്. അതിൽ എന്തോ നിഗൂഢത ഉണ്ടായിരുന്നു എന്നൊക്കെ ഇപ്പോൾ ആരോപിക്കുന്നത് തികച്ചും മലീമസമായ ഒരു മനസ്സിന്റെ തോന്നലുകൾ മാത്രം ആണ്’ എന്ന് ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

read also: ‘ഇടത് നിന്റെ തന്തയും വലത് സൈഡിൽ എന്റെ തന്തയും’: സുരേഷ് ഗോപിയെ അപമാനിച്ചവനെ കണ്ടം വഴി ഓടിച്ച് ഗോകുൽ, വൈറൽ കമന്റ്

പോസ്റ്റ് പൂർണ്ണ രൂപം

കയറ്റം സിനിമയും ആയി ബന്ധപെട്ടു സംവിധായകൻ സനൽ കുമാർ ശശിധരൻ ഇട്ട പോസ്റ്റ്‌ വായിച്ചു. കയറ്റം സിനിമയിൽ കലാസംവിധായകൻ ആയി ഞാൻ വർക്ക്‌ ചെയ്തിരുന്നു. niv art മൂവീസ് ന്റെ ആദ്യ സിനിമ മുതൽ കൂടെ സഹകരിക്കുന്ന ഒരാൾ എന്ന നിലയിൽ കയറ്റം സിനിമയുടെ തുടക്കം മുതൽ ഞാൻ ഉണ്ടായിരുന്നു. സനലുമായി ആദ്യസിനിമ മുതലേ ഉള്ള ബന്ധം വെച്ച് പലരും ഇപ്പോൾ ഉള്ള സനൽ ഇളക്കി വിടുന്ന ഓരോ ആരോപണങ്ങളിൽ എന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. ഒന്ന് പറഞ്ഞു കൊള്ളട്ടെ, സനൽ സ്വന്തലാഭത്തിനായി നടത്തുന്ന എല്ലാത്തിലും എനിക്ക് പ്രതികരിക്കേണ്ട ആവശ്യമില്ല. വളരെ പരിമിതമായ സാഹചര്യങ്ങളിൽ ഷൂട്ട്‌ ചെയ്ത ഒരു സിനിമയിൽ സഹകരിച്ച എല്ലാവർക്കും ഉണ്ടായേക്കുന്ന രീതിയിൽ ഉള്ള പരാമർശങ്ങൾ കുറെ നാളായി സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും വരുന്നത് പലരും ചൂണ്ടികാണിച്ചിട്ടും പ്രതികരിക്കാതെ ഇരുന്നത് ഇല്ലാത്ത വിഷയങ്ങളിൽ എന്തിനു പ്രതികരിക്കണം എന്നത് ആയിരുന്നു. എന്നാൽ ഇനിയും മിണ്ടാതെ ഇരുന്നാൽ അത്‌ കയറ്റം സിനിമയുടെ ക്രൂ വിനോട് ഉള്ള നന്ദികേടും, നുണപ്രചരണം നടത്തുന്ന ഒരാൾക്ക് വഴങ്ങലും ആകുമെന്ന് ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ്. 🙏🏽

സനൽ പറഞ്ഞത് പോലെ, കയറ്റം സിനിമയുടെ ക്രൂ മുഴുവൻ താമസിച്ചത് ടെൻറ്റുകളിൽ ആയിരുന്നു. നല്ല ഹോട്ടലുകൾ ഉള്ള മനാലിയിൽ അടക്കം. എന്റെ അറിവിൽ പെട്ടിടത്തോളം ആദ്യ ദിവസം തന്നെ തിരിച്ചു പോയാലോ എന്ന് മഞ്ജു ആലോചിച്ചിരുന്നു എന്നതാണ് സത്യം. സൗകര്യങ്ങൾ മാത്രമായിരുന്നില്ല പ്രശ്നം – തീരെ പരിചയം ഇല്ലാത്ത ക്രൂ, മുഖ്യധാരസിനിമയിൽ വർക് ചെയ്യാത്ത കുറെ പുതുമുഖങ്ങൾ, ഇതു വരെ ചെയ്തു വന്ന പറ്റെർണിൽ നിന്നും തികച്ചും വ്യത്സ്തമായ ഷൂട്ടിംഗ് രീതികൾ അങ്ങിനെ പലതും അവരെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. ഒരു സ്ത്രീ തനിച് ഒരു ടെൻറ്റിൽ താമസിപ്പിക്കുന്നതിലെ റിസ്ക് ഒഴിവാക്കാൻ പ്രൊഡ്യൂസർ സൈഡ് ൽ നിന്നും എടുത്ത തീരുമാനം ആയിരുന്നു മഞ്ജു വിനു വലിയ ടെൻറ്റും അതിൽ മഞ്ജുവിന്റെ കൂടെ വന്നവരും എന്നത്.

ഒരു ടെൻറ്റിൽ മൂന്നും നാലും പേര് അഡ്ജസ്റ് ചെയ്ത് കഴിഞ്ഞത് ചിലവ് ചുരുക്കലിന്റെ കൂടി ഭാഗം ആയിട്ടായിരുന്നു- ഇതൊക്കെ സനൽ കൂടെ അറിഞ്ഞു മഞ്ജു വാര്യരെ കൺവിൻസ് ചെയ്യിപ്പിച്ചു ചെയ്ത കാര്യമാണ്. അതിൽ എന്തോ നിഗൂഢത ഉണ്ടായിരുന്നു എന്നൊക്കെ ഇപ്പോൾ ആരോപിക്കുന്നത് തികച്ചും മലീമസമായ ഒരു മനസ്സിന്റെ തോന്നലുകൾ മാത്രം ആണ്.

മനാലിയിൽ നിന്നും ചത്രു എന്നാ സ്ഥലത്തേക്ക് പോയപ്പോൾ സൗകര്യങ്ങൾ വീണ്ടും പരിമിതപെട്ടു. അവിടെയും മഞ്ജു വാര്യർ ഒരു പരാതിയും ഇല്ലാതെ സിനിമയ്ക്കായി പൂർണ്ണമനസ്സോടെ ജോലി ചെയ്തു എന്നാണ് ക്രൂവിൽ ഉള്ള എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുള്ളത്. സ്വന്തം ആവശ്യങ്ങൾക്കായി മറ്റുള്ളവരെ മാനിപ്പുലേറ്റ് ചെയ്യുന്ന ഒരാൾക്ക് തന്റെ സൗകര്യത്തിനു പുതിയഒരാൾ മാനിപ്പുലേറ്റ് ചെയ്യപ്പെടാൻ തയ്യാറാവാത്തതിൽ ഉള്ള നൈരാശ്യം മാത്രമാണ് സംവിധായകന്റെ എഴുത്തിൽ ഞാൻ കാണുന്നത്.

സനൽ, നിങ്ങൾ സിനിമകൾ ചെയ്യുന്നത് തുടരുക. ഇപ്പോഴത്തെ നിങ്ങളുടെ ഡീറ്റെക്റ്റീവ് പണികളും ഗൂഡാലോചനനിരീക്ഷണവും മൈലേജിനായി നടത്തുന്ന ഇമ്മാതിരി ചീപ് ആരോപണങ്ങളും വളരെ പരിഹാസ്യമാണ്. കൊച്ചു സിനിമകളോടു സഹകരിക്കാൻ തയ്യാറാകുന്ന മെയിൻസ്ട്രീം അഭിനേതാക്കളെ ഇനി വരാൻ ഇരിക്കുന്ന സംവിധായകർക്ക് അപ്രോച് ചെയ്യാൻ പറ്റാത്ത വിധം അകറ്റാതെ ഇരിക്കുക 🙏🏽🙏🏽

ക്രൂ ഏകദേശം മുഴുവനും പുതിയ ആൾക്കാർ ആയിരുന്നു. Renumeration ഉം സൗകര്യങ്ങളും കുറവായിരിക്കും എന്ന് എല്ലാവരോടും നേരത്തെ പറഞ്ഞിരുന്നു. അത് കൊണ്ടു തന്നെ ആ കാര്യത്തിൽ ക്രൂവിൽ ആർക്കും വിയോജിപ്പ് ഉണ്ടായിരുന്നില്ല.

ഇത്രയും വലിയ വെളിപ്പെടുത്തലുകൾ നടത്തുന്ന സനലിനോടു ഒരു അപേക്ഷ കൂടിയുണ്ട് . പതിനായിരത്തിനും ഇരുപത്തിഅയ്യായിരത്തിനും ഈ സിനിമയിൽ വർക് ചെയ്ത ആക്ടർസ് നോടും അസിസ്റ്റന്റ്സ് നോടും ഈ സിനിമ യ്ക്ക് സനൽ പറ്റിയ പ്രതിഫലം അദ്ദേഹം ഒന്ന് വെളിപ്പെടുത്തണം എന്നാണ് എന്റെ ഒരു ആഗ്രഹം.😃
#kayattam #ManjuWarrier

shortlink

Related Articles

Post Your Comments


Back to top button