GeneralLatest NewsNEWSTollywood

യുവസംവിധായകന് ദാരുണാന്ത്യം: ഇലക്‌ട്രിക് ലൈനിലേക്ക് വീണ തുണികള്‍ എടുക്കുന്നതിനിടെ ഷോക്കേറ്റു

 ഒരുവടി ഉപയോഗിച്ച്‌ തുണി എടുക്കാന്‍ ശ്രമിച്ച രമേഷിന് ഷോക്ക് ഏൽക്കുകയായിരുന്നു

നാലാം നിലയില്‍ നിന്ന് വീണ് യുവസംവിധായകന് ദാരുണാന്ത്യം. തെലുങ്ക് സംവിധായകനായ പൈദി രമേഷാണ് മരിച്ചത്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് ഏരിയയിലെ യൂസുഫ്ഗുഡയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചായിരുന്നു അപകടം.

read also: ഒരു സൈക്കോയെ അവരുടെ മകൾക്ക് വേണ്ടെന്ന് നിത്യാമേനോന്റെ അമ്മ, ഞാൻ ഒരു സർഗാത്മക പ്രതിഭയാണെന്ന് ഡോക്ടറും: സന്തോഷ് വർക്കി

വ്യാഴാഴ്ച വൈകുന്നേരം മഴയെ തുടര്‍ന്ന് ബാല്‍ക്കണിയില്‍ വിരിച്ചിട്ട തുണി എടുക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം.  ചില തുണികള്‍ താഴെയുള്ള ഇലക്‌ട്രിക് ലൈനിലേക്ക് വീണതിനെ തുടർന്ന്  ഒരുവടി ഉപയോഗിച്ച്‌ തുണി എടുക്കാന്‍ ശ്രമിച്ച രമേഷിന് ഷോക്ക് ഏൽക്കുകയായിരുന്നു.  രമേഷ് സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു.

 2018ല്‍ രമേഷ്  സംവിധാനം ചെയ്ത റൂള്‍ എന്ന സിനിമ വിജയം നേടിയിരുന്നു.

shortlink

Post Your Comments


Back to top button