CinemaGeneralIndian CinemaLatest NewsMollywood

‘മേരി ആവാസ് സുനോ’ താര സമ്പന്നമായ മ്യൂസിക്ക് പ്രകാശനം നടന്നു

ജയസൂര്യ, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിൻ്റെ മൂസിക്ക് പ്രകാശനം കൊച്ചിയിലെ ഐ.എം.എ.ഹാളിൽ നടന്നു. ചിത്രത്തിലെ അഭിനേതാക്കളായ ജയസൂര്യ, മഞ്ജു വാര്യർ, ശിവദ, ജോണി ആൻ്റണി തുടങ്ങിയവർ ചടങ്ങിനെത്തി. ചലച്ചിത്ര താരങ്ങളായ പ്രിയങ്ക, അശ്വിൻ, നിരവധി ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ ബന്ധുമിത്രാദികൾ തുടങ്ങി നിരവധി പേരും പരിപാടിയിൽ സന്നിഹിതരായി.

ലളിതമായി നടന്ന ചടങ്ങിൽ ഈ ചിത്രത്തിലെ ഗാനങ്ങളുടെ വിഷ്വൽ പ്രദർശനവും നടത്തി. ചടങ്ങിൽ സന്തോഷ് കേശവ് ഉൾപ്പടെയുള്ള ഗായകർ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചത് ശ്രദ്ധേയമായി.

മഞ്ജു വാര്യർ, ജയസൂര്യ, ശിവദ, പ്രജേഷ് സെൻ, ജോണി ആൻ്റണി എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കിട്ടു. നിർമ്മാതാക്കളായ സിയാദ് കോക്കർ, എവർഷൈൻ മണി, സന്ദീപ് സേനൻ എന്നിവർ ആശംസകൾ നേർന്നു. ഈസ്റ്റ് കോസ്റ്റ് ഓഡിയോസാണ് ചിത്രത്തിലെ ഗാനങ്ങൾ വിപണിയിലെത്തിക്കുന്നത്.

യുണിവേഴ്സൽ സിനിമാസിൻ്റ ബാനറിൽ ബി.രാകേഷ് നിർമ്മിക്കുന്ന സിനിമ മെയ് പതിമൂന്നിന് പ്രദർശനത്തിനെത്തും.

 

shortlink

Related Articles

Post Your Comments


Back to top button