GeneralLatest NewsMollywoodNEWS

നിന്നെ നശിപ്പിക്കാന്‍ വന്ന യക്ഷിയാണവൾ: രസകരമായ ട്രെയ്‌ലറുമായി ജാക്ക് ആന്റ് ജിൽ

ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരെ കാണിക്കുന്ന ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ശ്രദ്ധനേടിയിരുന്നു

മലയാളികളെ രസിപ്പിക്കാൻ ജാക്ക് ആന്റ് ജിൽ എത്തുന്നു. സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ജാക്ക് ആന്റ് ജിൽ സംവിധാനം ചെയ്യുന്നത് പ്രമുഖ സംവിധായകൻ സന്തോഷ് ശിവനാണ്. ഈ ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

read also: ലിവിങ് റിലേഷൻ സ്ത്രീകള്‍ ചെയ്യുമ്പോള്‍ മാത്രം മാപ്പര്‍ഹിക്കാത്ത പാപമായി തീരുന്നതെങ്ങനെ? ചർച്ചയായി കുറിപ്പ്

ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരെ കാണിക്കുന്ന ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ശ്രദ്ധനേടിയിരുന്നു. ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് ജാക്ക് ആന്റ് ജില്‍ നിര്‍മ്മിക്കുന്നത്. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി തുടങ്ങിയ താരനിര ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button