CinemaGeneralIndian CinemaLatest News

ഒടിടിയിലും മാസ് ആയി റോക്കി ഭായ്: ഡിജിറ്റൽ വിതരണാവകാശം സ്വന്തമാക്കി ആമസോൺ പ്രൈം

ബോസ്ക് ഓഫീസ് റേക്കോഡുകളെ മറികടന്ന് യാഷ് നായകമായ ‘കെജിഎഫ് ചാപ്റ്റർ 2‘ കുതിപ്പ് തുടരുകയാണ്. ഏപ്രിൽ 14ന് തിയേറ്ററിൽ എത്തിയ ചിത്രത്തിന്റ ആഗോള കളക്ഷൻ 1000 കോടി കടന്നിരിക്കുകയാണ്. മികച്ച കളക്ഷൻ നേടി ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. ഇപ്പോളിതാ, ചിത്രത്തിന്റെ ഒറ്റിറ്റി റൈറ്റ്സും വിറ്റു പോയിരിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. റെക്കോർഡ് തുകയ്ക്കാണ് ‘കെജിഫ് ചാപ്റ്റർ 2‘ ആമസോൺ പ്രൈം സ്വന്തമാക്കിയത്. 320 കോടിക്കാണ് ആമസോൺ ‘കെജിഫ് ചാപ്റ്റർ 2‘ നേടിയതെന്നാണ് റിപ്പോർട്ട്‌. മെയ്‌ 27ന് ചിത്രത്തിന്റെ ഒടിടി റിലീസ് ഉണ്ടാകും എന്നാണ് വിവരം.

അതേസമയം, ഇന്ത്യൻ ബോക്സ്‌ ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ ചിത്രം ആയിരിക്കുകയാണ് ‘കെജിഫ് ചാപ്റ്റർ 2‘. അമീർ ഖാന്റെ ‘ദങ്കൽ‘, രാജമൗലിയുടെ ‘ബാഹുബലി 2‘, ‘ആർആർആർ‘ എന്നിവയാണ് ആദ്യ മുന്ന് സ്ഥാനങ്ങളിലുള്ളത്. അതേസമയം, റിലീസ് ചെയ്ത നാല് ഭാഷകളിൽ 100 കോടി നേടുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന നേട്ടം ‘കെജിഎഫ് ചാപ്റ്റർ 2‘ വിനാണ്.

പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീനിധി ഷെട്ടി, രവീണ ടണ്ടന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങി വലിയ താര നിര തന്നെ അണിനിരന്നു.

shortlink

Related Articles

Post Your Comments


Back to top button