CinemaComing SoonGeneralLatest NewsNEWS

റിലീസിന് മുന്നേ നൂറു കോടി ക്ലബ്ബിൽ: മുപ്പത്തിയാറു വർഷത്തെ തപസ്സാണ് ഉലക നായകനോടൊപ്പമുള്ള വിക്രമെന്ന് സംവിധായകൻ

ഉലക നായകൻ കമൽഹാസൻ നായകനായ ‘വിക്രം’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അതേസമയം, സംവിധായകൻ ലോകേഷ് കനകരാജിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തന്റെ ജീവിതത്തിലെ മുപ്പത്തിയാറു വർഷത്തെ തപസ്സാണ് ഉലക നായകനോടൊപ്പമുള്ള വിക്രം സിനിമയെന്ന് ലോകേഷ് കനകരാജ് ട്വിറ്ററിൽ കുറിച്ചു. കമൽഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് വിക്രം.

സിനിമ റിലീസിന് മുന്നേ ഒടിടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബിൽ ഇതിനോടകം ഇടംനേടി. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ വിവരം പുറത്തുവിട്ടത്. ഡിസ്നി ഹോട്ട്സ്റ്റാറാണ് അഞ്ചു ഭാഷകളിലെയും സാറ്റലൈറ്റ്, ഒടിടി വിതരണാവകാശം സ്വന്തമാക്കിയത്. 110 ദിവസമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിന്റെ പാക്കപ്പ് ടൈമിൽ ഫഹദ് ഫാസിലും സംവിധായകനും ‘വിക്രം’ ടീമിനുമൊപ്പം ആകാശത്തേക്ക് നിറയൊഴിച്ച വീഡിയോ ഏറെ വൈറലായിരുന്നു.

Read Also:- നിർദ്ദേശങ്ങൾ നൽകുന്ന ഡയറക്ടർ മോഹൻലാൽ: വൈറലായി ‘ബറോസ്’ ലൊക്കേഷൻ വീ‍ഡിയോ

ലോകേഷും രത്‌നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീതം – അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് – ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം – അന്‍പറിവ്, കലാസംവിധാനം – എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം – പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് – ശശി കുമാര്‍, നൃത്തസംവിധാനം – സാന്‍ഡി, ശബ്ദ സങ്കലനം – കണ്ണന്‍ ഗണ്‍പത്, പബ്ലിസിറ്റി ഡിസൈനര്‍ – ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് – സിങ്ക് സിനിമ, വിഎഫ്എക്സ് – യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് – മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്‍ണന്‍, സത്യ, വെങ്കി, വിഷ്‍ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്നേഷ്, മേക്കിംഗ് വീഡിയോ എഡിറ്റ് – പി ശരത്ത് കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – പള്‍സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – എസ് ഡിസ്നി , മ്യൂസിക് ലേബല്‍ – സോണി മ്യൂസിക് എന്‍റര്‍ടെയ്ന്‍മെന്‍റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. പിആർഒ പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button