BollywoodCinemaGeneralIndian CinemaLatest News

‘ദം​ഗലി’നെ തകർത്ത് ‘കെജിഎഫ് ചാപ്റ്റർ 2’; ഇനി മത്സരം ‘ബാഹുബലി’യോട്

ബോക്സ് ഓഫീസ് റെക്കോഡുകൾ ഭേദിച്ച് ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫ് ചാപ്റ്റർ 2’ കുതിപ്പ് തുടരുന്നു. ഇപ്പോളിത്, ബോളിവുഡിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് ‘കെജിഎഫി ‘ന്റെ ഹിന്ദി പതിപ്പ്. ആമിർ ഖാൻ ചിത്രം ‘ദംഗലി’നെ മലർത്തിയടിച്ചാണ് ‘കെജിഎഫ് ചാപ്റ്റർ 2’ ഈ നേട്ടം സ്വന്തമാക്കിയത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 400 കോടിയോടടുത്ത് വരുമാനം നേടിക്കഴിഞ്ഞു. 387.38 കോടിയായിരുന്നു ‘ദംഗൽ’ വാരിക്കൂട്ടിയത്.

പ്രഭാസ് നായകനായ ‘ബാഹുബലി 2 ദി കൺക്ലൂഷൻ’ ആണ് ഒന്നാം സ്ഥാനത്തുള്ളത്. 510.99 കോടിയാണ് ‘ബാഹുബലി‘യുടെ ബോക്‌സ് ഓഫീസ് കളക്ഷൻ. നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ട് ഹിന്ദി ചിത്രങ്ങളും തെന്നിന്ത്യൻ സിനിമകളുടെ മൊഴിമാറ്റ ചിത്രങ്ങളാണ്. അതേസമയം, വേൾഡ് വൈഡ് കലക്ഷനിൽ ഇപ്പോഴും ‘ദംഗൽ’ തന്നെയാണ് ഒന്നാമത്. 2024 കോടിയാണ് ‘ ദം​ഗലി’ ന്റെ ആ​ഗോള കലക്ഷൻ. 1810 കോടിയുമായി ‘ ബാ​ഹുബലി’യാണ് രണ്ടാം സ്ഥാനത്തുള്ളത്. 1056 കോടിയുമായി ‘ കെജിഎഫ് ചാപ്റ്റർ 2’ നാലാം സ്ഥാനത്താണ്.

യാഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ ‘കെജിഎഫ് ചാപ്റ്റർ 2’ ഏപ്രിൽ 14നാണ് തിയേറ്ററിലെത്തിയത്. കന്നഡയ്ക്കും ഹിന്ദിക്കും പുറമെ തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. ശ്രീനിധി ഷെട്ടി, രവീണ ടണ്ടന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ് തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നു.

shortlink

Related Articles

Post Your Comments


Back to top button