CinemaGeneralIndian CinemaLatest News

സസ്പെൻസ് നിറച്ച് ‘യശോദ’യിലെ ആ​ദ്യ രം​ഗങ്ങൾ എത്തി

സാമന്തയെ കേന്ദ്ര കഥാപാത്രമാക്കി ഹരി- ഹരീഷ് ജോഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘യശോദ’. ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലെങ്ക കൃഷ്ണ പ്രസാദ് ആണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോളിതാ, ചിത്രത്തിലെ ആദ്യ രംഗങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അടഞ്ഞുകിടക്കുന്ന ഒരു മുറിയിൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ സാമന്തയെയും, പിന്നീട് ജനാലക്കപ്പുറം കണ്ട പ്രാവിനെ പിടിക്കാൻ വേണ്ടി സാമന്ത പുറത്തേക്ക് കൈ നീട്ടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആഗസ്റ്റ് 12ന് വേൾഡ് വൈഡ് റിലീസായെത്തും.

ചിത്രത്തിന്റെ 80% ഷൂട്ടിങ്ങും അവസാനിച്ചതായും സ്പെഷ്യൽ ഇഫക്റ്റുകളും സിനിമയിലുണ്ടെന്നും ചിത്രത്തിന്റെ നിർമ്മാതാവ് പ്രതികരിച്ചു. ചിത്രത്തിലെ സാമന്തയുടെ പ്രകടനം അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുലഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി എന്നിവരാണ് ചിത്രത്തിനായി സംഭാഷണങ്ങൾ എഴുതിയത്. മണിശര്‍മയാണ് സം​ഗീത സംവിധാനം.

shortlink

Related Articles

Post Your Comments


Back to top button