CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWS

കാൻ ചലച്ചിത്ര മേളയിൽ ‘കൺട്രി ഫോക്കസായി’ ഇന്ത്യ, മലയാളത്തിൽ നിന്നും ചിത്രമില്ല: വിമർശനവുമായി ഡോ. ബിജു

തിരുവനന്തപുരം: കാൻ ചലച്ചിത്ര മേളയിൽ ”കൺട്രി ഫോക്കസായി’ ഈ വർഷം ഇന്ത്യയെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. കാൻ ഫെസ്റ്റിവലിന്റെ എഴുപത്തി അഞ്ചാം വർഷവും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വർഷവും പ്രമാണിച്ചാണ്, മാർക്കറ്റിങ് വിഭാഗത്തിൽ ഇന്ത്യയെ കൺട്രി ഫോക്കസ് ആക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും അഞ്ച് സിനിമകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിനിമകൾ നിർമ്മിക്കുന്ന സ്റ്റേറ്റുകളിൽ മുൻനിരയിലുണ്ടായിട്ടും, മലയാളത്തിൽ നിന്നും ഒരു സിനിമയും ഈ വിഭാഗത്തിലേക്ക് എൻഎഫ്‌ഡിസി തിരഞ്ഞെടുത്തിട്ടില്ല. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ഡോ. ബിജു.

മലയാളത്തിന്റെ സാന്നിധ്യത്തിന് ഊർജ്ജം പകരേണ്ട ചലച്ചിത്ര അക്കാദമി, സ്ഥാനമാനങ്ങൾ പങ്കിട്ടു നൽകുന്ന ഒരു ലോക്കൽ സെൽഫ് കോർപ്പറേഷൻ ആയി അധപ്പതിപ്പിച്ചതിനാലാണ് മലയാള സിനിമയ്ക്ക് പ്രാതിനിധ്യം ലഭിക്കാതെ പോയതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഒരേ സ്ഥലത്തു തന്നെ തുടര്‍ച്ചയായി അടിക്കും, ​ഗന്ധം അറിയാനാവില്ല: ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെക്കുറിച്ച്‌ നടി

കാൻ ചലച്ചിത്ര മേളയോട് അനുബന്ധമായി എല്ലാ വർഷവും സിനിമകളുടെ മാർക്കറ്റിങ്ങിനായി ഒരു വിഭാഗം പ്രവർത്തിക്കാറുണ്ട് . “മാർച്ച് ഡു ഫിലിം” എന്ന പേരിലുള്ള ഈ വിഭാഗത്തിൽ പണം അടച്ചു സ്ലോട്ട് ബുക്ക് ചെയ്‌താൽ ആർക്കും അവരുടെ സിനിമകൾ ഏകദേശം പതിനഞ്ചു പേർക്കിരിക്കാവുന്ന തിയറ്ററുകളിൽ പ്രദർശിപ്പിക്കാം . മാർക്കറ്റ് വിഭാഗത്തിൽ പങ്കെടുക്കാൻ പ്രത്യേകം ഫീസ് നൽകി രജിസ്റ്റർ ചെയ്യുകയും വേണം . അവിടെ പണം നൽകി സ്ലോട്ട് ബുക്ക് ചെയ്തു പ്രദർശിപ്പിക്കുന്ന സിനിമകൾ കാണാൻ മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട സെയിൽ ഏജൻസി റെപ്രസെന്റേറ്റീവുകൾ , ഫിലിം ഫെസ്റ്റിവൽ കുറേറ്റർമാർ, വിതരണക്കാർ തുടങ്ങിയവരെ സിനിമയുടെ ആളുകൾ തന്നെ ക്ഷണിച്ചു കൊണ്ട് വന്നു കാണിക്കണം എന്ന് മാത്രം . ഓരോ വർഷവും ഈ മാർക്കറ്റ് വിഭാഗത്തിൽ 1500 ലധികം സിനിമകൾ ആണ് സ്ക്രീനിങ് ഫീസ് അടച്ചു പ്രദർശിപ്പിക്കുന്നത് . (ഇങ്ങനെ പണം നൽകി സ്ലോട്ട് ബുക്ക് ചെയ്തു മാർക്കറ്റ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ ആണ് പലപ്പോഴും നമ്മുടെ മാധ്യമങ്ങൾ കാനിൽ സിനിമ പ്രദർശിപ്പിച്ചു എന്ന മട്ടിൽ വാർത്തകൾ നൽകുന്നത് എന്നത് ഒരു തമാശ . )

ആ കാര്യങ്ങൾ ചെയ്യുന്നത് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു, സിനിമയ്ക്ക് വേണ്ടി അതും ചെയ്യേണ്ടി വന്നു: ടൊവിനോ

മാർച്ച് ഡു ഫിലിം സെക്ഷനെ പറ്റി ഇപ്പോൾ പറയാൻ കാര്യം മറ്റൊന്നാണ് . ഈ വർഷം ആദ്യമായി ഈ വിഭാഗം കൺട്രി ഫോക്കസ് ഏർപ്പെടുത്തി . ഇന്ത്യ ആണ് ഈ വർഷത്തെ കൺട്രി ഫോക്കസ് . കാൻ ഫെസ്റ്റിവലിന്റെ എഴുപത്തി അഞ്ചാം വർഷവും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വർഷവും പ്രമാണിച്ചാണ് മാർക്കറ്റിങ് വിഭാഗത്തിൽ ഇന്ത്യയെ കൺട്രി ഫോക്കസ് ആക്കിയത് . ഇതിന്റെ ഭാഗമായി ഒരു സെമിനാർ നടക്കുന്നുണ്ട് . ഒപ്പം മാർക്കറ്റിങ് വിഭാഗത്തിലെ ഫിലിം സ്‌ക്രീനിങ്ങുകളും നടക്കുന്നു . എൻ എഫ് ഡി സി ഫിലിം ബസാറിന്റെ ഭാഗമായി അഞ്ചു സിനിമകൾ “ഗോസ് റ്റു കാൻസ്” എന്ന പേരിൽ സ്‌ക്രീൻ ചെയ്യുന്നുണ്ട് . ആസാം , ഹിന്ദി , മറാത്തി , കന്നഡ ഭാഷകളിൽ നിന്നുള്ള സിനിമകൾ ആണ് അവ . ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിനിമകൾ നിർമിക്കുന്ന സ്റ്റേറ്റുകളിൽ മുൻ നിരയിലുണ്ടായിട്ടും മലയാളത്തിൽ നിന്നും ഒരു സിനിമയും ഈ വിഭാഗത്തിലേക്ക് എൻ എഫ് ഡി സി തിരഞ്ഞെടുത്തിട്ടില്ല. .

മറാത്തി സർക്കാർ കുറെ വർഷങ്ങളായി അവരുടെ സ്വന്ത നിലയിൽ കാൻ മാർക്കറ്റിൽ പങ്കെടുക്കുകയും തിരഞ്ഞെടുത്ത ഏതാനും പുതിയ റിലീസ് ചെയ്തിട്ടില്ലാത്ത കലാ മൂല്യമുള്ള മറാത്തി ചിത്രങ്ങൾ ഇന്റർനാഷണൽ സാധ്യതകൾക്കായി സ്‌ക്രീൻ ചെയ്യുകയും ചെയ്തു വരുന്നു . ഇത്തവണയും മാറാത്ത സർക്കാർ അത് തുടരുന്നുണ്ട് . നമ്മുടെ കേരളത്തിൽ ഒരു ചലച്ചിത്ര അക്കാദമി ഉണ്ട് . ഈ രീതിയിൽ പുതിയ റിലീസ് ചെയ്തിട്ടില്ലാത്ത കലാമൂല്യ സിനിമകളുടെ ഇന്റർനാഷണൽ സാധ്യതകൾ തേടുന്നതിനായി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേളയിൽ മാർക്കറ്റ് വിഭാഗത്തിൽ ഏതാനും മലയാള സിനിമകൾ ഷോകേസ് ചെയ്യാൻ നമുക്ക് സാധിക്കാത്തത് എന്താണ് . ഐ എഫ് എഫ് കെ യിൽ തിരഞ്ഞെടുത്ത പുതിയ സിനിമകൾ ഇതേവരെ റിലീസ് ചെയ്തിട്ടില്ലാത്തവ കാൻ മാർക്കറ്റിൽ പ്രദർശിപ്പിച്ചു കൂടുതൽ ഫെസ്റ്റിവൽ സാധ്യതകളും മാർക്കറ്റിങ്ങും ആ മലയാള സിനിമകൾക്ക് ലഭ്യമാക്കാൻ അക്കാദമിക്ക് സാധിക്കുന്നതല്ലേ . കുറഞ്ഞ പക്ഷം മാറാത്ത സർക്കാർ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത് ചെയ്തു വരുന്നത് കണ്ടു പഠിച്ചെങ്കിലും ഇങ്ങനെ ഒരു ആലോചന ഉണ്ടാകേണ്ടതല്ലേ .

മാസ്മരികമായ കണ്ണുകളുള്ളവനാണ്, ഞാൻ ഷാനുവിന്റെ വലിയ ആരാധകൻ: വിനീത്

പക്ഷെ ഇത്തരത്തിൽ ഒരു ആലോചന പോലും അക്കാദമിക്ക് അപരിചിതം ആണ് . പ്രിയപ്പെട്ട അക്കാദമി നമുക്ക് ഇങ്ങനെയൊക്കെ ആലോചിച്ചു തുടങ്ങണ്ടേ.
മാർച്ച് ഡു ഫിലിം വിഭാഗത്തിൽ ഇന്ത്യ കൺട്രി ഫോക്കസ് ആയി മാറുമ്പോൾ എന്തുകൊണ്ടാണ് അവിടെ മലയാളത്തിന്റെ സാന്നിധ്യം പോലും ഇല്ലാതായിപോയത് . കുറഞ്ഞ പക്ഷം കാനിലെ ഇൻഡ്യാ പവലിയനിൽ മലയാള സിനിമകളുടെ ഷോകേസിനായി ഒരു സ്റ്റാൾ എങ്കിലും ചലച്ചിത്ര അക്കാദമിക്ക് ലഭ്യമാക്കായിരുന്നല്ലോ . പല ഇന്ത്യൻ സ്റ്റേറ്റുകളും വർഷങ്ങളായി കാനിൽ ഇൻഡ്യാ പവലിയനിൽ സ്റ്റാളുകൾ ഇടാറുണ്ട് . അവരുടെ സ്റ്റേറ്റിലെ സിനിമകളുടെ പ്രൊമോഷനൊപ്പം ആ സ്റ്റേറ്റിലെ ലൊക്കേഷനുകൾ ഹൈലൈറ്റ് ചെയ്തു അവിടേക്ക് മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള സിനിമാ നിർമാണങ്ങൾ എത്തിക്കുക , ആ സ്റ്റേറ്റുകളിലെ ടൂറിസ്റ്റ് സ്പോട്ടുകൾ ഹൈലൈറ്റ് ചെയ്തു സംസ്ഥാനത്തെ ആഭ്യന്തര ടൂറിസം വർധിപ്പിക്കുന്നതിനായി വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുക തുടങ്ങിയവ ഒക്കെ ഈ ഇൻഡ്യാ പവലിയനിൽ മറ്റു സ്റ്റേറ്റുകൾ ചെയ്യുന്നുണ്ട് . ചില സ്റ്റേറ്റുകളിലെ ടൂറിസം ഡിപ്പാർട്ട്മെന്റുകൾ തന്നെ സിനിമ , ടൂറിസം എന്ന രണ്ടു കാര്യങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള സ്റ്റാളുകൾ ഇൻഡ്യാ പവലിയനിൽ ഇടാറുണ്ട് . കേരളത്തിന്റെ ടൂറിസം ഡിപ്പാർട്ട്മെന്റിനും ഈ സാധ്യത പരീക്ഷിക്കാവുന്നതാണ് .
ടൂറിസം വകുപ്പ് മന്ത്രി സഖാവ് മുഹമ്മദ് റിയാസ് ഇക്കാര്യത്തിലെ സാധ്യത പരിശോധിക്കും എന്ന് കരുതുന്നു .

മലയാള സിനിമകളുടെ സാധ്യത അന്തർദേശീയമായി ഉപയോഗപ്പെടുത്താൻ ചലച്ചിത്ര അക്കാദമി ആണ് മുൻകൈ എടുക്കേണ്ടത് . പക്ഷെ അതിനാദ്യം വേണ്ടത് ചലച്ചിത്ര അക്കാദമി എന്നത് എന്തിനൊക്കെ വേണ്ടിയാണ് എന്നുള്ള തിരിച്ചറിവും അന്തർ ദേശീയ ചലച്ചിത്രമേളകളെ കുറിച്ചുള്ള ധാരണയും , കാഴ്ചപ്പാടും ഒക്കെയാണ് . അതിനി എന്നാണോ നമ്മുടെ ചലച്ചിത്ര അക്കാദമിക്ക് ഉണ്ടാവുക … കാനിൽ ഇതിനു മുൻപ് ഇന്ത്യ ഫോക്കസ് കൺട്രി ആയത് പതിനഞ്ചു വർഷങ്ങൾക്ക് മുൻപായിരുന്നു . അത് മാർക്കറ്റ് വിഭാഗത്തിൽ ആയിരുന്നില്ല . കാൻ ചലച്ചിത്ര മേളയിൽ തന്നെയായിരുന്നു . കാൻ ചലച്ചിത്ര മേളയുടെ അറുപതാം വർഷവും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അറുപതാം വർഷവും പ്രമാണിച്ചു 2007 ൽ കാൻ ചലച്ചിത്ര മേള ഇന്ത്യയെ ഫോക്കസ് കൺട്രി ആക്കിയിരുന്നു . “സിനിമ ഓഫ് ദി വേൾഡ്” ( Tous les Cinemas du Monde ) എന്ന ഈ വിഭാഗത്തിൽ ഫോക്കസ് കൺട്രി ആയ ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഔദ്യോഗികമായി തിരഞ്ഞെടുത്തു പ്രദർശിപ്പിക്കുക ഉണ്ടായി .ഇന്ത്യ , ലെബനൻ , പോളണ്ട് , കെനിയ , അംഗോള , ഗുനിയ , കൊളംബിയ , സ്ലോവേനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ആണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിച്ചത് .

വിജയ്‌യുടെ ചിത്രങ്ങളെ കുറിച്ച് എല്ലാവരും നല്ലത് പറയുമ്പോൾ താൻ അഭിനന്ദനം അറിയിക്കാറില്ല: എസ്.എ ചന്ദ്രശേഖര്‍

ഇന്ത്യയിൽ നിന്നും ഏഴു ചിത്രങ്ങൾ ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ടത് . ഇന്ത്യയുടെ അറുപതാം സ്വാതന്ത്ര്യം പ്രമാണിച്ചു ഈ സെക്ഷന്റെ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുത്തത് ഒരു ഇന്ത്യൻ സിനിമ ആയിരുന്നു . ഋതുപർണ്ണ ഘോഷ് , മണിരത്നം , രാജ്‌കുമാർ ഹിരാനി തുടങ്ങിയവരുടെ സിനിമകൾ ഉണ്ടായിരുന്നിട്ടും ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുത്തത് ഒരു പുതുമുഖ സംവിധായകന്റെ ആദ്യ ചിത്രമായ ഒരു മലയാള സിനിമ ആയിരുന്നു . സിനിമയുടെ പേര് “സൈറ ” . അടൂർ ഗോപാലകൃഷ്ണൻ , ഷാജി എൻ കരുൺ , മുരളി നായർ എന്നീ മൂന്ന് മലയാളി സംവിധായകരുടെ ചിത്രങ്ങൾ മാത്രമായിരുന്നു അതേവരെ കാനിൽ പ്രദർശിപ്പിച്ചിരുന്നത്. സൈറ കൂടി പ്രദർശിപ്പിച്ചപ്പോൾ മലയാളി സംവിധായകരുടെ എണ്ണം നാലായി .

ഇപ്പോൾ എഴുപത്തി അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ “കാൻ ക്ലാസ്സിക് ” വിഭാഗത്തിൽ ജി അരവിന്ദന്റെ “തമ്പ്” പ്രദർശിപ്പിക്കുന്നതോടെ ആ എണ്ണം അഞ്ചിലേക്കെത്തുന്നു . അറുപതാം വർഷത്തിൽ കാൻ മേളയിൽ ഇന്ത്യ ഫോക്കസ് കൺട്രി ആയപ്പോൾ ആ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം തന്നെ മലയാള സിനിമ ആയിരുന്നു . പതിനഞ്ചു വർഷത്തിനിപ്പുറം എഴുപത്തി അഞ്ചാം വർഷത്തിൽ മാർക്കറ്റ് വിഭാഗമായ മാർച്ച് ഡു ഫിലിം ഇന്ത്യയെ കൺട്രി ഫോക്കസ് ആക്കുമ്പോൾ മലയാളത്തിന്റെ സാന്നിധ്യം എന്താണ് …..മറാത്തിയും ആസാമീസും കന്നഡയും ഒക്കെ അവിടെ ഉണ്ട് … എന്തുകൊണ്ടാണ് മലയാളം ഇല്ലാതെ പോയത് …മലയാളത്തിന്റെ സാന്നിധ്യത്തിന് ഊർജ്ജം പകരേണ്ട ചലച്ചിത്ര അക്കാദമി സ്ഥാനമാനങ്ങൾ പങ്കിട്ടു നൽകുന്ന ഒരു ലോക്കൽ സെൽഫ് കോർപ്പറേഷൻ ആയി അധപ്പതിപ്പിച്ചതിന്റെ ബാക്കി പത്രം …..ഇനിയെങ്കിലും അന്തർദേശീയമായ മേളകളെപ്പറ്റിയും, തദ്ദേശീയമായ സിനിമകളുടെ മാർക്കറ്റിങ്ങിനെപ്പറ്റിയും ഒക്കെ ലോകത്തു നിലവിലുള്ള നിരവധി കാര്യങ്ങളെക്കുറിച്ചുള്ള ധാരണയും ആശയവും പരിചയവും ഒക്കെ ഉണ്ടാക്കിയെടുക്കാനുള്ള ബാലപാഠം ചലച്ചിത്ര അക്കാദമി ആർജ്ജിക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments


Back to top button