CinemaGeneralIndian CinemaLatest NewsMollywood

മമ്മൂട്ടി – ഫഹദ് – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട്: നിർമ്മാണം മമ്മൂട്ടി കമ്പനി

‘നൻപകൽ നേരത്ത് മയക്കം’, ‘റോഷാക്ക്’ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. സിനിമയിൽ സുപ്രധാന വേഷത്തിൽ ഫഹദ് ഫാസിലും എത്തുമെന്നാണ് വിവരം. ‘ ആമേൻ’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് പി എസ് റഫീഖ് ആണ് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം ജൂണിൽ ആരംഭിക്കും. ഈ വാർത്ത പുറത്ത് വന്നതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ, ലിജോ ജോസ് പെല്ലിശ്ശേരിയിൽ നിന്നോ മമ്മൂട്ടിയുടെ അടുത്ത വൃത്തങ്ങളിൽ നിന്നോ പുതിയ സിനിമയെക്കുറിച്ച് അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല.

അതേ സമയം, മമ്മൂട്ടിയെ നായകനാക്കി ലിജോ ഒരുക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പോസ്റ്ററിനും ടീസറിനുമെല്ലാം മികച്ച സ്വീകാര്യതയാണ് കിട്ടിയത്.

‘പുഴു’വാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. സിനിമ മെയ് 13നാണ് സോണി ലിവ് വഴി സ്ട്രീമിങ്ങ് ആരംഭിക്കുന്നത്. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും.

 

shortlink

Related Articles

Post Your Comments


Back to top button