CinemaGeneralLatest NewsNEWS

അയ്യർക്കൊപ്പം ചേർന്ന് വിക്രം: സിബിഐ 5 മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടി ചിത്രമായ സിബിഐ 5ന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. സിനിമയുടെ ചിത്രീകരണ നിമിഷങ്ങളിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയ വീഡിയോയാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. ജ​ഗതി, രമേശ് പിഷാരടി, രൺജി പണിക്കർ, സ്വാസിക, സൗബിൻ തുടങ്ങിയവരും മമ്മൂട്ടിക്കൊപ്പം വീഡ‍ിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു മമ്മൂട്ടിയുടെ സിബിഐ. ഈ മാസം ആദ്യം റീലീസ് ചെയ്ത ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്. സിബിഐ അഞ്ചിന്റെ പ്രധാന ആകർഷണം നടൻ ​ജ​ഗതിയുടെ തിരിച്ചുവരവാണ്. സിബിഐ അ‍‍ഞ്ചാം ഭാ​ഗം വരുന്നുവെന്ന പ്രഖ്യാപനം മുതൽ ഏറെ പേർ ചോദിച്ച കാര്യവും ഇത് തന്നെ ആയിരുന്നു. ഈ ചോദ്യങ്ങൾക്കെല്ലാമാണ് വിരാമമിട്ടായിരുന്നു നടന്റെ തിരിച്ചുവരവ്.

സേതുരാമയ്യര്‍ സീരീസിലെ മുമ്പ് ഇറങ്ങിയ നാലു ഭാഗങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. 1988ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. 1989ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. 2004ല്‍ സേതുരാമയ്യര്‍ സിബിഐ, 2005ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി.

shortlink

Related Articles

Post Your Comments


Back to top button