CinemaGeneralIndian CinemaLatest NewsMollywood

മാസ്മരികമായ കണ്ണുകളുള്ളവനാണ്, ഞാൻ ഷാനുവിന്റെ വലിയ ആരാധകൻ: വിനീത്

നർത്തകനായും നടനായും മലയാളി മനസിൽ ചേക്കേറിയ താരമാണ് വിനീത്. ബാലതാരമായി അഭിനയം ആരംഭിച്ച വിനീത്, ഒരുകാലത്ത് മലയാള സിനിമയിലെ തിരക്കുള്ള നടനായിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ഐ.വി ശശിയുടെ ‘ഇടനിലങ്ങൾ’ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് വിനീത് സിനിമ രംഗത്ത് കടന്നു വന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. താൻ ഫഹദ് ഫാസിലിന്റെ വലിയ ആരാധകനാണെന്ന് പറയുകയാണ് വിനീത് ഇപ്പോൾ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

വിനീതിന്റെ വാക്കുകൾ:

ഫഹദിനെ ചെറുപ്പം മുതൽ അറിയാം എന്നും കണ്ണുകൾ കൊണ്ട് കഥാപാത്രങ്ങളായി മിന്നി മാറുന്ന ഒരു അപൂർവ്വ സിദ്ധി ഫഹദിനുണ്ട്. വെറും കണ്ണ് കൊണ്ട് അഭിനയിക്കുന്ന വ്യക്തിയാണ് ഫഹദ്. അവന്റെ കണ്ണുകൾ കണ്ടാൽ തന്നെ നമ്മൾ മയങ്ങിപ്പോകും. മാസ്മരികമായ കണ്ണുകളുള്ളവനാണ് ഫഹദ്. ഒരു നടനെ സംബന്ധിച്ചിടത്തോളം ആ കണ്ണുകൾ ഒരു അനുഗ്രഹമാണ്.അവൻ അവന്റെ വസ്ത്ര ധാരണയിൽ മാറ്റം വരുത്താറില്ല. അവന്റെ ശരീരഭാഷ കൊണ്ടും കണ്ണുകൾ കൊണ്ടുമാണ് അവൻ അഭിനയിക്കുന്നത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ കള്ളനും, ടേക്ക് ഓഫിലെ ഓഫീസറും, ജോജിയിലെ കഥാപാത്രവും ചെയ്തത് ഒരാളാണ്. ഇത് പോലുള്ള കഥാപാത്രമായി മാറുക എന്നുള്ളത് ഫഹദിന്റെ ഒരു അപാര കഴിവാണ്. അത് ഞാൻ എന്നും അത്ഭുതത്തോടെ കണ്ട് നിന്നിട്ടുണ്ട്. ഞാൻ ഷാനുവിന്റെ വലിയ ആരാധകനാണ്.

shortlink

Related Articles

Post Your Comments


Back to top button