GeneralLatest NewsMollywoodNEWSWOODs

മേരി ആവാസ് സുനോയെന്ന പ്രോഗ്രാമുമായി ആര്‍ജെ ശങ്കര്‍ മെയ് 13ന് പ്രേക്ഷകരിലേക്ക്!!

ഗായകൻ കൃഷ്ണചന്ദ്രൻ തന്നെയാണ് ഈ പാട്ട് മേരി ആവാസ് സുനോയ്ക്ക് വേണ്ടി വീണ്ടും ആലപിക്കുന്നത്

മേരി ആവാസ് സുനോയെന്ന പ്രോഗ്രാമുമായി ആർ ജെ ശങ്കറും കൂട്ടരും എത്തുന്നു. മെയ് 13ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ മേരി ആവാസ് സുനോ റിലീസ് ചെയ്യും. ആർ ജെ ശങ്കറായി ജയസൂര്യയും ഡോക്ടറായി മഞ്ജുവും എത്തുന്ന ഈ ചിത്രത്തിന്റെ ടീസർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

ആദ്യമായി ജയസൂര്യയും മഞ്ജു വാര്യരും ഒന്നിക്കുന്ന ഈ ചിത്രം ജി. പ്രജേഷ് സെന്‍ ആണ് സംവിധാനം ചെയ്യുന്നത്. രജപുത്ര റിലീസ് വിതരണത്തിനെത്തുന്ന ഈ ചിത്രം യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് നിർമ്മിക്കുന്നത്. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്.

ഐവി ശശി സംവിധാനം ചെയ്ത ഇണ എന്ന ചിത്രത്തിലെ, ‘വെള്ളിച്ചില്ലം വിതറി തുള്ളിത്തുള്ളിയൊഴുകും…’ മലയാളികളുടെ ചുണ്ടിൽ ഇന്നും തത്തിക്കളിക്കുന്ന ഈ ഗാനം നാല്പതു വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തുകയാണ്. ഗായകൻ കൃഷ്ണചന്ദ്രൻ തന്നെയാണ് ഈ പാട്ട് മേരി ആവാസ് സുനോയ്ക്ക് വേണ്ടി വീണ്ടും ആലപിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയ യാക്സൺ ഗ്യാരി പെരേരയും നേഹ നായരും ചേർന്നാണ് പാട്ട് റീമിക്സ് ചെയ്തത്.

മേരി ആവാസ് സുനോയിലെ ‘കാറ്റത്തൊരു മൺകൂട്…’, ‘പ്രണയമെന്നൊരു വാക്ക്, കരുതുമുള്ളിലൊരാൾക്ക്…..’ ‘ഈറൻ നിലാ..’ തുടങ്ങിയ ഗാനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകൻ എം.ജയചന്ദ്രനാണ്. ബി.കെ.ഹരിനാരായണന്‍റേതാണ് വരികൾ. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനങ്ങൾ പ്രേക്ഷകരിലെത്തുന്നത്. ഹരിചരൺ, ജിതിൻരാജ്, സന്തോഷ് കേശവ്, ആൻ ആമി എന്നിവരാണ് മറ്റ് ഗാനങ്ങൾ പാടിയത്.

 

shortlink

Related Articles

Post Your Comments


Back to top button