GeneralLatest NewsMollywoodNEWS

ചിരിച്ച മുഖത്തോടെയല്ലാതെ മഞ്ജുവിനെ ഞാൻ കണ്ടിട്ടില്ല, മഞ്ജു ഇന്ന് സൂപ്പർസ്റ്റാർ ആയിരിക്കുന്നതിന്റെ കാരണം ഇതാണ്! ജയസൂര്യ

എന്നെ സംബന്ധിച്ച് സ്വപ്നതുല്യമായ ഒരു കാര്യം തന്നെയാണ്

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരെക്കുറിച്ചു നടൻ ജയസൂര്യ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. ‘മേരി ആവാസ് സുനോ’യിൽ എനിക്ക് അഭിമാനം തോന്നുന്ന കാര്യം മഞ്ജു വാര്യരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു എന്നുള്ളതാണെന്ന് ജയസൂര്യ.

ചിരിച്ച മുഖത്തോടെയല്ലാതെ മഞ്ജുവിനെ കണ്ടിട്ടില്ല. സീനിയോറിറ്റി ഒന്നും നോക്കാതെ ഇന്നും ഒരു സ്റ്റുഡന്റ് ആയി ഇരിക്കുന്നതു കൊണ്ടു തന്നെയാണ് മഞ്ജു ഇന്ന് സൂപ്പർസ്റ്റാർ ആയിരിക്കുന്നതെന്ന് താൻ വിശ്വസിക്കുന്നുവെന്നും ജയസൂര്യ പറയുന്നു. പ്രജേഷ് സെൻ ഒരുക്കുന്ന ‘മേരി ആവാസ് സുനോ’യുടെ പ്രചാരണ പരിപാടിക്കിടെയാണ് ജയസൂര്യ, മഞ്ജു വാര്യരെക്കുറിച്ചു തുറന്ന് പറഞ്ഞത്.

read also: നായിക സായ് പല്ലവി, നിർമ്മാണം ഐശ്വര്യ ലക്ഷ്മി: ​ഗാർ​ഗി ഫസ്റ്റ് ലുക്ക് എത്തി

ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ,

‘മേരി ആവാസ് സുനോ’യിൽ എനിക്ക് അഭിമാനം തോന്നുന്ന കാര്യം മഞ്ജു വാര്യരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു എന്നുള്ളതാണ്. വർഷങ്ങൾക്ക് മുമ്പ് പത്രം എന്ന സിനിമയിൽ മഞ്ജു നായികയായി അഭിനയിക്കുമ്പോൾ അതിൽ ഒരു ജൂനിയർ ആർട്ടിസ്റ്റ് എങ്കിലും ആകാനായി പല ദിവസം ഞാൻ നടന്നിട്ടുണ്ട്. അതിൽ ഒരു ദിവസം ദൂരെ നിന്ന് മഞ്ജുവിന്റെ അഭിനയം കാണാനുള്ള ഒരു ഭാഗ്യം എനിക്കുണ്ടായി. പിന്നീട് ആ സിനിമയിൽ കുറേ പത്രക്കാർ ഇരിക്കുന്ന കൂട്ടത്തിൽ രണ്ടാമത്തെ റോയിൽ ഇരിക്കാൻ അവസരം തന്നു.

അന്ന് ആ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായ ഞാൻ ഇന്ന് മഞ്ജു വാര്യർ എന്ന് പറയുന്ന ബ്രില്ല്യന്റ് ആയ താരത്തിന്റെ കൂടെ അഭിനയിച്ചു എന്നത് എന്നെ സംബന്ധിച്ച് സ്വപ്നതുല്യമായ ഒരു കാര്യം തന്നെയാണ്. ഞാൻ അന്ന് മുതൽ ഒരുപാട് ഒരുപാട് ആരാധിക്കുന്ന നായികയാണ് മഞ്ജു. ചില വ്യക്തിത്വങ്ങൾ നമ്മൾ പോലും അറിയാതെ നമ്മളെ സ്വാധീനിക്കാറുണ്ട്, മമ്മൂക്ക, ലാലേട്ടൻ, അതുപോലെ സിനിമയെ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ച ഒരു വ്യക്തിത്വങ്ങളിൽ ഒരാളാണ് മഞ്ജു. അവരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് അഭിമാനമാണ്. വളരെ അടുത്ത സുഹൃത്തിനോട് സംസാരിക്കുന്നതു പോലെ എന്തു കാര്യവും പറയാൻ പറ്റുന്ന ഒരു വ്യക്തിയാണ് മഞ്ജു.

ചിരിച്ച മുഖത്തോടെയല്ലാതെ മഞ്ജുവിനെ ഞാൻ കണ്ടിട്ടില്ല. സീനിയോറിറ്റി ഒന്നും നോക്കാതെ ഇന്നും ഒരു സ്റ്റുഡന്റ് ആയി ഇരിക്കുന്നതു കൊണ്ടു തന്നെയാണ് മഞ്ജു ഇന്ന് സൂപ്പർസ്റ്റാർ ആയിരിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനിയും എനിക്ക് ഒരുപാട് സിനിമകൾ മഞ്ജുവിനെ കൂടെയും പ്രജേഷിന്റെ കൂടെയും ശിവദയുടെ കൂടെയുമൊക്കെ വർക്ക് ചെയ്യാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button