CinemaGeneralIndian CinemaLatest NewsMollywood

വാഗമണ്ണിലെ ഓഫ് റോഡ് റൈഡ്: ജോജു ജോർജിന് നോട്ടീസ് നൽകാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

നടൻ ജോജു ജോർജ് വാഗമണിൽ ഓഫ് റോഡ് ഡ്രൈവ് നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എംഎംജെ എസ്റ്റേറ്റിൽ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരത്തിലെ സംഘാടകരുടെ ക്ഷണപ്രകാരമാണ് താരമെത്തിയത്. ജോജുവിന്റെ പ്രിയ വാഹനം ജീപ്പ് റാംഗ്ലറിലായിരുന്നു ഓഫ് റോഡ് ഡ്രൈവ്.

എന്നാൽ, ജോജുവിനെതിരെ പരാതിയുമായി കെ.എസ്.യു രം​ഗത്തെത്തിയിരുന്നു. സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതെ സംഘടിപ്പിച്ച പരിപാടി പ്ലാന്റേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിൽ പങ്കെടുത്ത നടനും സംഘാടകർക്കുമെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു. ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് പരാതി നൽകിയത്.

ഇപ്പോളിതാ, പരാതിയുടെ അടിസ്ഥാനത്തിൽ ജോജുവിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിക്കൊരുങ്ങുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. വാഹനത്തിന്റെ ഉടമയ്ക്കും റൈഡിന്റെ സംഘാടകർക്കും ഉൾപ്പെടെ നോട്ടീസ് നൽകാനാണ് അധികൃതർ ഒരുങ്ങുന്നത്

shortlink

Post Your Comments


Back to top button