CinemaGeneralIndian CinemaLatest News

റോക്കി ഭായ് വിജയക്കുതിപ്പ് തുടരുന്നു: 1200 കോടിയിലേക്ക്‌ അടുത്ത് കെജിഎഫ്

യാഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 2. ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം തകർത്ത് ജൈത്രയാത്ര തുടരുകയാണ്. ഏപ്രിൽ 14നാണ് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തിയത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം എത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ വരുമാനം 1200 കോടിയിലേക്ക് അടുക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 26 ദിവസം കൊണ്ട് 1150 കോടിയിലധികം കളക്ഷൻ ചിത്രം നേടിക്കഴിഞ്ഞു. പ്രമുഖ അനലിസ്റ്റ് ആയ രമേശ് ബാല പുറത്തുവിടുന്ന കണക്കുകൾ അനുസരിച്ച് ഏതാനും ദിവസങ്ങൾക്കകം1200 കോടിയിലേക്ക് കളക്ഷൻ എത്തുമെന്നാണ് വിവരം.

ഹൊംബാളെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ഡൂർ ആണ് ചിത്രം നിർമ്മിച്ചത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ടൻ, പ്രകാശ് രാജ്, മാളവിക അവിനാശ്, അച്യുത് കുമാർ, അയ്യപ്പ പി ശർമ്മ, റാവു രമേശ്, ഈശ്വരി റാവു, അർച്ചന ജോയ്‌സ്, ടി എസ് നാഗഭരണ, ശരൺ, അവിനാശ്, സക്കി ലക്ഷ്മൺ, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂർ, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശർമ്മ, മോഹന് ജുനേജ, ഗോവിന്ദ ഗൗഡ, ജോൺ കൊക്കൻ, ശ്രീനിവാസ് മൂർത്തി തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button