CinemaComing SoonLatest NewsNEWS

പുഴു പ്രദർശനത്തിനൊരുങ്ങുന്നു: എല്ലാവരും സിനിമ കാണണമെന്ന് മമ്മൂട്ടി

മമ്മൂട്ടിയും പാർവതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന മലയാള ചിത്രം ‘പുഴു’ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രം മെയ് 13ന് സോണിലിവിലൂടെ പ്രദര്‍ശനത്തിനെത്തും. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജാണ് ചിത്രത്തിന്റെ നിര്‍മാണം. ഇപ്പോഴിതാ, എല്ലാവരും സിനിമ കാണണമെന്ന് അറിയിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ആദ്യമായി ഒടിടി ഫ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യപ്പെടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ‘ഉണ്ട’യ്ക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതുന്ന ചിത്രമാണ് ‘പുഴു’. നവാഗതയായ റത്തീനയാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

Read Also:- ഞങ്ങളുടെ ഏറെ നാളത്തെ ആഗ്രഹമാണിത്, അത് ഇന്ന് സാധിച്ചിരിക്കുന്നു: അന്നാ ബെൻ

മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. സംഗീതം ജേക്സ് ബിജോയ്, കലാസംവിധാനം മനു ജഗത്ത്, സൗണ്ട് വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി, പിആർഒ പി ശിവപ്രസാദ്.

shortlink

Related Articles

Post Your Comments


Back to top button