CinemaGeneralLatest NewsMollywoodNEWS

വിവാഹ ആവാഹനം പൂർത്തിയായി

ഒരു ലൗ സ്റ്റോറി തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് വിവാഹ ആവാഹനം. സാജൻ ആലുംമൂട്ടിലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു മുറൈ വന്തു പാർത്തായ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് സാജൻ. ഇടത്തരം ചെറുപട്ടണങ്ങളും ഗ്രാമങ്ങളുമൊക്കെ പഞ്ചാത്തലമായി വരുന്ന ഒരു പ്രദേശത്താണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

ഒരു പ്രണയം നാട്ടിലെ വ്യത്യസ്ഥ ആശയങ്ങളിൽ വിശ്വസിച്ചു പോരുന്നവർക്കിടയിൽ ഉണ്ടാക്കുന്ന സംഭവങ്ങൾ തികച്ചും രസാവഹമായി അവതരിപ്പിക്കുകയാണ് സംവിധായകൻ ഈ ചിത്രത്തിലൂടെ. നിരഞ്ജ്, നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ നായിക നിതാരാ നന്ദുകിയാണ്. അജു വർഗീസ്, പ്രശാന്ത് അലക്സാസർ, സുധിക്കോപ്പ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ്മ, സാബുമോൻ, ശ്രുതി തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രാന താരങ്ങളാണ്.

കഥ -തിരക്കഥ – സിതാര, സംഭാഷണം – സംഗീത് സേനൻ. സാം മാത്യുവിൻ്റെ വരികൾക്ക് രാഹുൽ ആർ ഗോവിന്ദ ഈണം പകർന്നിരിക്കുന്നു. വിഷ്ണു പ്രതാപൻ ഛായാഗ്രഹണവും അഖിൽ ഏ ആർ.എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – ഹംസ വള്ളിത്തോട്. കോസ്റ്റ്യും – ഡിസൈൻ – ആര്യ ജയകുമാർ. മേക്കപ്പ് – റോണക്സ് സേവ്യർ, രതീഷ് കൃഷ്ണ. പ്രൊഡക്ഷൻ കൺട്രോളർ – അഭിലാഷ് അർജുൻ. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button