CinemaGeneralLatest NewsMollywoodNEWS

വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതിൽ പരിമിതിയുണ്ട്: ആസിഫ് അലി

കൊച്ചി: ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ താരസംഘടനയിൽ നിന്ന് രാജിവെച്ച് പോയവരെ തിരിച്ചുകൊണ്ടുവരേണ്ടതാണെന്ന് നടനും അമ്മ മുൻ എക്സിക്യൂട്ടീവ് അംഗവുമായ ആസിഫ് അലി. സംഘടനയിൽ അംഗമല്ലെങ്കിലും ആക്രമിക്കപ്പെട്ട നടി സിനിമകൾ ചെയ്യുന്നുണ്ടെന്നും, എന്തുകൊണ്ട് അവരെ തിരിച്ച് വിളിക്കുന്നില്ല എന്ന കാര്യത്തിൽ തനിക്ക് ഉത്തരമില്ലെന്നും ആസിഫ് അലി പറഞ്ഞു. മനോരമ ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയിലും ആസിഫ് അലി തന്റെ നിലപാട് അറിയിച്ചു. നിലവിലെ അവസ്ഥയിൽ വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതിൽ പരിമിതിയുണ്ടെന്ന് ആസിഫ് അലി പറയുന്നു. എടുത്തുചാടി ഒരു നടപടി എടുക്കാൻ കഴിയില്ലെന്നും താരം പറയുന്നു. വിജയ് ബാബുവിന്റെ കേസിൽ അമ്മ മൃദുസമീപനമാണ് കൈക്കൊണ്ടതെന്ന ആരോപണം ശക്തമായിരുന്നു. ഈ ആരോപണം ഉയരുന്നതിനിടെ തന്നെയാണ് വിഷയത്തിൽ അമ്മയ്ക്ക് നടപടിയെടുക്കാൻ പരിമിതികൾ ഉണ്ടെന്ന് ആസിഫ് അലിയും വ്യക്തമാക്കുന്നത്.

Also Read:ഇന്ദ്രൻസിന്റെ ‘ഉടൽ’ ബോളിവുഡിലേക്ക്

അതേസമയം, വിജയ് ബാബുവിനെതിരായ നടിയുടെ ബലാത്സംഗ പരാതി വ്യാജമാണെന്ന് ആരോപിച്ച് വിജയ് ബാബുവിന്റെ അമ്മ മായ ബാബു രംഗത്ത് വന്നിരുന്നു. മകനെതിരായ വ്യാജ പരാതി സംബന്ധിച്ച് കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മായ, മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി.ക്കും പരാതി നല്‍കി. മകനെതിരെ നടി നല്‍കിയത് വ്യാജ പരാതിയാണെന്നും ഇതിനു പിന്നില്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകരാണെന്നും മായ ബാബു ആരോപിച്ചു. തന്റെ മകനെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button