CinemaGeneralKollywoodLatest NewsVideos

‘വൈ ദിസ് കൊലവറി’ ടർക്കിഷ് പരസ്യത്തിൽ നിന്ന് കോപ്പിയടിച്ചതോ? സത്യം ഇതാണ്

ധനുഷ്, ശ്രുതി ഹാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഐശ്വര്യ രജനികാന്ത് ഒരുക്കിയ ചിത്രമാണ് 3. ചിത്രത്തിലെ ‘വൈ ദിസ് കൊലവറി’ എന്ന ​ഗാനം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ധനുഷിന്റെ വരികൾക്ക് അനിരുദ്ധ് രവിചന്ദ്രനാണ് ഈണം പകർന്നത്. ധനുഷ് തന്നെയാണ് പാട്ട് പാടിയിരിക്കുന്നത്. ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടിയ ഗാനത്തിന് 322 ദശലക്ഷം കാഴ്ച്ചക്കാരാണുള്ളത്.

ഇപ്പോളിതാ, പാട്ട് റിലീസായി പത്ത് വർഷങ്ങൾക്ക് ശേഷം ഈ ​ഗാനം വീണ്ടും ചർച്ചയാവുകയാണ്. വിവാദത്തിന് കാരണം ഒരു ടർക്കിഷ് പരസ്യമാണ്. ‘വൈ ദിസ് കൊലവെറി ഡി’ എന്ന ടർക്കിഷ് പരസ്യം പങ്കുവെച്ച് ധനുഷിന്റെ ഗാനം പരസ്യത്തിൽ നിന്ന് പകർത്തിയതാണെന്ന് അവകാശപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

2011 ൽ ആണ് ധനുഷിന്റെ സിനിമ പുറത്തിറങ്ങിയത്. കോപ്പിയടിച്ചെന്ന് പറയപ്പെടുന്ന പരസ്യം റിലീസ് ചെയ്തത് 2015 ൽ ആണ്. അതായത്, 2015ൽ പുറത്തിറങ്ങിയ തുർക്കി പരസ്യം 2011ൽ പുറത്തിറങ്ങിയ ‘വൈ ദിസ് കൊലവെറി’ കോപ്പിയടിച്ചെന്നതാണ് വാസ്തവം. നിലവിൽ ‘വൈ ദിസ് കൊലവറി’ ​ഗാനവുമായി ബന്ധപ്പെട്ട വിഷയം സോഷ്യൽ മീഡിയയിലും ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button