CinemaGeneralLatest NewsNEWS

നിഖില വിമല്‍ വിഷമിക്കേണ്ടതില്ല ഇത് കേരളമാണ്, നേരുള്ള സമൂഹം: മാലാ പാര്‍വതി

നടി നിഖില വിമലിന് നേരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി. നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞുവെന്നും കൊല്ലരുത് എന്നാണ് നിയമമെങ്കില്‍ അത് എല്ലാത്തിനും ബാധകമാണെന്നും മാലാ പാര്‍വതി പറഞ്ഞു.

‘നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമമെങ്കില്‍ അത് എല്ലാത്തിനും ബാധകം. ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാര്‍, സൈബര്‍ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും. ലേശം പോലും വിഷമിക്കണ്ട. കാരണം, ഇത് കേരളമാണ്. നേരുള്ള സമൂഹം’.

‘അശ്ലീലം പറയുന്നവര്‍, എത്ര ഒച്ച എടുത്താലും.. അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നില്‍ക്കുന്നവര്‍. വിഷമിക്കരുത് എന്ന് സൈബര്‍ ആക്രമണം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ’ മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ വേര്‍തിരിവ് കാണിക്കരുതെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് നിഖില വിമലിന്റെ നേരെ വിമർശനങ്ങൾ ഉയർന്നത്.

shortlink

Related Articles

Post Your Comments


Back to top button