CinemaGeneralIndian CinemaLatest NewsMollywood

അമ്പരപ്പിക്കാൻ വീണ്ടും ​ഗുരു സോമസുന്ദരം, നായികയായി ആശാ ശരത്ത്

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കിയ ചിത്രമായിരുന്നു മിന്നൽ മുരളി. മലയാളികൾക്ക് ഒരു സൂപ്പർ ഹീറോയെയാണ് ചിത്രം നൽകിയത്. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ചിത്രം ആഗോള തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ടൊവിനോ അവതരിപ്പിച്ച നായക കഥാപാത്രത്തോളം മികച്ചു നിന്ന കഥാപാത്രമായിരുന്നു ​ഗുരു സോമസുന്ദരം അവതരിപ്പിച്ച വില്ലന്റേത്. മിന്നൽ ഷിബു എന്ന കഥാപാത്രത്തെ അത്രത്തോളം കയ്യടക്കത്തോടെയാണ് ഗുരു സോമസുന്ദരം ​ഗംഭീരമാക്കിയത്. മലയാളികൾ കണ്ടു ശീലിച്ച സ്ഥിരം വില്ലന്‍ വേഷ സങ്കല്‍പങ്ങളെ അകറ്റിനിര്‍ത്തിയാണ് മിന്നല്‍ മുരളിയില്‍ ഷിബുവായി ഗുരു സോമസുന്ദരം എത്തിയത്.

നാടകങ്ങളിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ത്യാഗരാജന്‍ കുമാരരാജയുടെ ആരണ്യകാണ്ഡം എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടൻ പാണ്ഡ്യനാട്, ജോക്കര്‍ തുടങ്ങിയ സിനിമകളിലും തിളങ്ങി. ഇപ്പോഴിതാ, ഗുരു സോമസുന്ദരം പ്രധാനവേഷത്തിൽ എത്തുന്ന മറ്റൊരു മലയാള ചിത്രം കൂടി ഒരുങ്ങുകയാണ്. വിനു വിജയ് സംവിധാനം ചെയ്യുന്ന ഇന്ദിര എന്ന ചിത്രത്തിലാണ് ​താരം കേന്ദ്ര കഥാപാത്രമായെത്തുന്നത്. ആശ ശരത്താണ് ചിത്രത്തിൽ നായിക. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ തുടങ്ങി.

മുകേഷ്, വിജയ് നെല്ലിസ്, അഞ്ജു കുര്യൻ, സലിം കുമാർ, പ്രേം കുമാർ, ഡോക്ടർ റോണി , രചന നാരായണൻ കുട്ടി, നന്ദു പൊതുവാൾ, മാളവിക മേനോൻ, ആനന്ദ് റോഷൻ, അഡാട്ട് ഗോപാലൻ, ആലിസ്, അൽത്താഫ് സലിം എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button