CinemaGeneralIndian CinemaLatest News

ബോക്സ് ഓഫീസ് തൂത്തുവാരി റോക്കി ഭായ്: ‘കെജിഎഫ് ചാപ്റ്റർ 2’ 1200 കോടി ക്ലബ്ബിലേക്ക്

ബോക്‌സ് ഓഫീസ് റെക്കോഡുകൾ ഓരോന്നായി മറികടന്ന് പ്രദർശനം തുടരുകയാണ് ‘കെജിഎഫ് ചാപ്റ്റർ 2’. യാഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ ചിത്രം ഇതിനോടകം തന്നെ നിരവധി റെക്കോഡുകളാണ് ഭേദിച്ചത്. നാലാം ആഴ്ചയിലും ചിത്രം ബോക്‌സ് ഓഫീസിൽ പ്രയാണം തുടരുകയാണ്. ചിത്രം ഇതുവരെ സ്വന്തമാക്കിയത് 1200 കോടിക്ക് അടുത്താണ്. ഏപ്രിൽ 14ന് തീയറ്ററിൽ എത്തിയ ചിത്രത്തിന്റെ നാലാം ആഴ്ചയിലെ ബോക്‌സ് ഓഫീസ് കളക്ഷൻ പുറത്തുവരുമ്പോൾ ആഗോളതലത്തിൽ ഇതുവരെ നേടിയിരിക്കുന്നത് 1191.24 കോടി രൂപയാണ്. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ആഴ്ച തന്നെ ചിത്രം 1200 കോടി കടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സഞ്ജയ് ദത്ത് ആണ് ചിത്രത്തിൽ വില്ലനായെത്തിയത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ടൻ, പ്രകാശ് രാജ്, മാളവിക അവിനാശ്, അച്യുത് കുമാർ, അയ്യപ്പ പി ശർമ്മ, റാവു രമേശ്, ഈശ്വരി റാവു, അർച്ചന ജോയ്‌സ്, ടി എസ് നാഗഭരണ, ശരൺ, അവിനാശ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

രണ്ടാം ഭാ​ഗം തിയേറ്റർ ഇളക്കി മറിച്ച് പ്രദർശനം തുടരുമ്പോൾ മൂന്നാം ഭാ​ഗത്തിന്റെ ഒരുക്കങ്ങളിലാണ് അണിയറ പ്രവർത്തകർ. ‘കെജിഎഫ് ‘മൂന്നാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നിർമ്മാതാവ് നടത്തിയത്. ഒക്ടോബറിൽ ഷൂട്ടിം​ഗ് തുടങ്ങാനാണ് തീരുമാനം. മാർവൽ ചിത്രങ്ങൾ പോലെ വിവിധ സിനിമകളിൽ നിന്നും വിവിധ കഥാപാത്രങ്ങൾ എത്തുന്ന തരത്തിലാണ് മൂന്നാം ഭാഗം ഒരുക്കാൻ ശ്രമിക്കുന്നത് എന്നാണ് നിർമ്മാതാവ് അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button