CinemaGeneralIndian CinemaLatest NewsMollywood

പ്രണവിന്റെ സ്ലാക് ലൈൻ വാക്ക്: ഇങ്ങള് പൊളിയാണ് മച്ചാനെയെന്ന് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മോഹൻലാലിന്റേത്. അച്ഛനെപ്പോലെ തന്നെ മകൻ പ്രണവിനും നിരവധി ആരാധകരാണുള്ളത്. വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം എന്ന ചിത്രമാണ് പ്രണവിന്റേതായി അവസാനം പുറത്തിറങ്ങിയത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം പ്രേക്ഷക പ്രീതി നേടിയിരുന്നു. അഭിനയത്തോടൊപ്പം തന്നെ യാത്രകളെയും ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളില്‍ ഒരാളാണ് പ്രണവ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോളിതാ, പ്രണവ് പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്. സ്ലാക് ലൈന്‍ വാക്ക് നടത്തുന്ന പ്രണവിനെയാണ് വീഡിയോയില്‍ കാണാനാകുക. വളരെ കൃത്യതയോടെ ബാലന്‍സ് ചെയ്ത് കയറിലൂടെ നടന്നുനീങ്ങുകയാണ് താരം. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രണവിനെ പ്രശംസിച്ച് എത്തുന്നത്.

നടൻ ഷെയ്ന്‍നിഗവും പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. ’ഇങ്ങള് പൊളിയാണ് മച്ചാനെ’ എന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന് മുൻപും പ്രണവ് പങ്കുവച്ച യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ തരം​ഗമായിട്ടുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം, ടോണ്‍സായിയിലെ മലയിടുക്കിലൂടെ കയറുന്ന പ്രണവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button