CinemaComing SoonLatest NewsNEWS

കുറ്റാന്വേഷണ കഥയുമായി പ്രൈസ് ഓഫ് പോലീസ്: ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു

എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മാണവും രാഹുൽ കല്യാൺ രചനയും ഉണ്ണി മാധവ് സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ‘പ്രൈസ് ഓഫ് പോലീസി’ന്റെ പൂജ കൊച്ചിയിൽ നടന്നു. അമ്മയുടെ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജോഷി ആദ്യ തിരി തെളിച്ചു. ഇൻവെസ്റ്റിഗേറ്റീവ് ജോണറിലുള്ള ചിത്രത്തിൽ കലാഭവൻ ഷാജോൺ സമർത്ഥനും സത്യസന്ധനുമായ പോലീസ് ഓഫീസർ ഡിവൈഎസ്പി മാണി ഡേവിസാകുന്നു.

കലാഭവൻ ഷാജോണിനു പുറമെ മിയ, രാഹുൽ മാധവ്, റിയാസ്ഖാൻ, തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ, വൃദ്ധി വിശാൽ, സൂരജ് സൺ, ജസീല പർവീൺ, വികെ ബൈജു, കോട്ടയം രമേഷ്, അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ, ബിജു പപ്പൻ, പ്രിയാമേനോൻ, സാബു പ്രൗദീൻ, മുൻഷി മധു, റോജിൻ തോമസ് എന്നിവരും അഭിനയിക്കുന്നു.

Read Also:- നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ തിളങ്ങി താരങ്ങൾ

ഛായാഗ്രഹണം – ഷമിർ ജിബ്രാൻ, ലൈൻ പ്രൊഡ്യൂസർ – അരുൺ വിക്രമൻ, സംഗീതം, പശ്ചാത്തല സംഗീതം – റോണി റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ, എഡിറ്റിംഗ് – അനന്തു എസ് വിജയ്, ഗാനരചന – ബി കെ ഹരിനാരായണൻ, പ്രെറ്റി റോണി, ആലാപനം – കെ എസ് . ഹരിശങ്കർ, നിത്യാ മാമ്മൻ, അനാമിക, കൊറിയോഗ്രാഫി – കുമാർശാന്തി മാസ്റ്റർ, കല- അർക്കൻ എസ് കർമ്മ, ചമയം – പ്രദീപ് വിതുര, കോസ്‌റ്റ്യും – ഇന്ദ്രൻസ് ജയൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പൻചോല, അസിസ്റ്റന്റ് ഡയറക്‌ടേഴ്സ് – അനീഷ് കെ തങ്കപ്പൻ, സുജിത്ത് സുദർശൻ, പ്രൊഡക്ഷൻ മാനേജേഴ്സ് – പ്രസാദ് മുണ്ടേല, ഗോപൻ ശാസ്തമംഗലം, ഡിസൈൻസ് – പ്രമേഷ് പ്രഭാകർ, സ്റ്റിൽസ് – അജി മസ്കറ്റ്, പി ആർ ഓ – അജയ് തുണ്ടത്തിൽ. ജൂൺ 29ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ തിരുവനന്തപുരം, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളാണ്.

shortlink

Related Articles

Post Your Comments


Back to top button